LiveTV

Live

Saudi Arabia

ഊര്‍ജ മേഖലയില്‍ റഷ്യ-സൗദി ധാരണ

ഇറാനുമായി വ്യാപാര ബന്ധമുള്ള റഷ്യയുമായി സൗദി കിരീടാവകാശിയുടെ കൂടിക്കാഴ്ച കൌതുകത്തോടെയാണ് ലോകം കണ്ടത്.

ഊര്‍ജ മേഖലയില്‍ റഷ്യ-സൗദി ധാരണ

സൗദിയുമായി ഊര്‍ജ മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് റഷ്യ തയ്യാറെടുക്കുന്നു. ഒക്ടോബറില്‍ നടക്കുന്ന റഷ്യന്‍ പ്രസിഡണ്ട് വ്ളാദ്മിര്‍ പുടിന്റെ സൗദി സന്ദര്‍ശനത്തില്‍ വന്‍കിട കരാറുകള്‍ ഒപ്പു വെക്കും. ജി-20 ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇറാനുമായി വ്യാപാര ബന്ധമുള്ള റഷ്യയുമായി സൗദി കിരീടാവകാശിയുടെ കൂടിക്കാഴ്ച കൌതുകത്തോടെയാണ് ലോകം കണ്ടത്. കിരീടാവകാശിയും റഷ്യന്‍ പ്രസിഡണ്ടും തമ്മില്‍ നടന്ന ഊഷ്മള ചര്‍ച്ചക്കൊടുവില്‍ സൗദിയുടെ ജി-20 ആതിഥേയത്തിനും ഒക്ടോബറിലെ സന്ദര്‍ശന ക്ഷണത്തിനും പുടിന്‍ നന്ദി പറഞ്ഞു.

റഷ്യന്‍ പ്രസിഡണ്ട് ഒക്ടോബറില്‍ സൗദിയിലെത്തും. ഒപ്പു വെക്കുക അപ്രതീക്ഷിത കരാറുകളാകും. ഊര്‍ജ മേഖലയില്‍ സഹകരണം വിശാലമാക്കുന്നതാകും കരാറുകളെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.