LiveTV

Live

Saudi Arabia

സൗദിയുമായുള്ള ബന്ധം ഊഷ്മളമാക്കുമെന്ന് അമേരിക്ക

തന്റെ സുഹൃത്താണ് സൗദി കിരീടാവകാശിയെന്ന് പറഞ്ഞാണ് ട്രംപ് ജി-ട്വന്റി ഉച്ചകോടിക്കിടെ സൗദിയുമായി ചര്‍ച്ച നടത്തിയത്.

സൗദിയുമായുള്ള ബന്ധം ഊഷ്മളമാക്കുമെന്ന് അമേരിക്ക

സൗദിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. വനിതകളുടെ മുന്നേറ്റത്തിനടക്കം ജാഗ്രതാ പൂര്‍വം ശ്രമം നടത്തിയ നല്ല സുഹൃത്താണ് സൗദി കിരീടാവകാശിയെന്നും ട്രംപ് പറഞ്ഞു. വിവിധ മേഖലകളില്‍ അമേരിക്കയുമായി സഹകരണം തുടരുമെന്ന് കിരീടാവകാശിയും മറുപടി പറഞ്ഞു.

തന്റെ സുഹൃത്താണ് കിരീടാവകാശിയെന്ന് പറഞ്ഞാണ് ട്രംപ് ജി-ട്വന്റി ഉച്ചകോടിക്കിടെ സൗദിയുമായി ചര്‍ച്ച നടത്തിയത്. വിവാദ വിഷയങ്ങള്‍ തള്ളിയ ട്രംപ്, സൌദിയുമായി കൂടുതല്‍ സഹകരണ താല്‍പര്യവും അറിയിച്ചു. അമേരിക്കന്‍ പിന്തുണക്ക് കിരീടാവകാശി നന്ദി പറഞ്ഞു.

സൗദി വാങ്ങിയ ആയുധക്കോപ്പുകള്‍ വഴി കൂടുതല്‍ ജോലികള്‍ തന്റെ രാജ്യത്തിന് ലഭിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. കൂടുതല്‍ ഇടപാടുകള്‍ സൗദിയും അമേരിക്കയും തമ്മിലുണ്ടാകുമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്.