LiveTV

Live

Saudi Arabia

സൗദി ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർക്കുള്ള പരിധികള്‍ നീക്കി

സൗദി കമ്പനികളുടെ ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ സ്വന്തമാക്കുന്നതിനും പുതിയ പരിഷ്‌കരണത്തോടെ സാധിക്കും

സൗദി ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർക്കുള്ള പരിധികള്‍ നീക്കി

സൗദി ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർക്ക് നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള പരിധി സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി എടുത്തുകളഞ്ഞു. ഇതോടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിൽ വിദേശികളുടെ നിക്ഷേപങ്ങൾക്ക് ഇനി പരിധി ഉണ്ടാകില്ല. നിക്ഷേപകര്‍ക്ക്

സൗദി കമ്പനികളുടെ ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ സ്വന്തമാക്കുന്നതിനും പുതിയ പരിഷ്‌കരണത്തോടെ സാധിക്കും. ലൈസൻസുള്ള വ്യക്തികൾ മുഖേന വിദേശ നിക്ഷേപകർക്ക് സൗദിയിൽ അക്കൗണ്ട് തുറക്കലും ഓഹരികൾ സ്വന്തമാക്കലും എളുപ്പമാണ്. ഈ വര്‍ഷത്തോടെ രാജ്യത്തെ ഓഹരി വിപണിയിലേക്ക് വിദേശ പണമൊഴുക്ക് കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതോടെയാണ് പുതിയ പരിഷ്കാരം.

രാജ്യത്ത് ഈ വര്‍ഷം നിക്ഷേപകരുടെ എണ്ണം 453ല്‍ നിന്ന് 1,195 ആയി ഉയർന്നിട്ടുണ്ട്. പുതിയ പരിഷ്കരണം പ്രകാരം ഏത് കന്പനിയുടെ ഓഹരിയും സ്വന്തമാക്കാം. സ്വന്തമാക്കുന്ന ഓഹരികള്‍ പക്ഷേ രണ്ടു വർഷത്തേക്ക് ക്രയവിക്രയം നടത്തുന്നതിന് വിലക്കുണ്ട്. നിക്ഷേപത്തിലെ വിശ്വാസം നിലനിര്‍ത്താനാണിത്.