LiveTV

Live

Saudi Arabia

ജിദ്ദയിൽ പ്രവാസി സാംസ്കാരിക വേദി ഹെൽപ്പ് ഡസ്ക് ആരംഭിച്ചു

സർക്കാരിൽ നിന്നും പ്രവാസികൾക്ക് ലഭിക്കേണ്ട ആനൂകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം

ജിദ്ദയിൽ പ്രവാസി സാംസ്കാരിക വേദി ഹെൽപ്പ് ഡസ്ക് ആരംഭിച്ചു

ജിദ്ദയിൽ പ്രവാസി സാംസ്കാരിക വേദി ഹെൽപ്പ് ഡസ്ക് ആരംഭിച്ചു. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ ഉത്‌ഘാടനം ചെയ്തു. സർക്കാരിൽ നിന്നും പ്രവാസികൾക്ക് ലഭിക്കേണ്ട ആനൂകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.

ഷറഫിയ ഹിൽടോപ് ഹോട്ടലിൽ ആരംഭിച്ച ഹെൽപ്പ് ഡസ്ക് എല്ലാ ബുധനാഴ്ചകളിലും രാത്രി എട്ടു മുതൽ പത്തു വരെ പ്രവർത്തിക്കും. കെ.എം. അബ്ദുൽകരീം, യുസുഫ് പരപ്പൻ, പുഷ്‌പ കുമാർ, എന്നിവര്‍ സംസാരിച്ചു.