LiveTV

Live

Saudi Arabia

സ്‌പോണ്‍സറുടെ മര്‍ദ്ദനം ഭയന്ന് ഒളിച്ചോടി; ദമ്മാമില്‍ ആന്ധ്രാപ്രദേശ് സ്വദേശിക്ക് ദിവസങ്ങളായി വഴിയരികില്‍ ദുരിത ജീവിതം

ഇന്ത്യന്‍ എംബസിയിയില്‍ നിന്ന് ഔട്ട് പാസ് നേടി എക്‌സിറ്റ് ലഭിക്കുന്ന മുറക്ക് സുമനസുകളുടെ സഹായത്തോടെ ടിക്കറ്റെടുത്ത് നാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകരിപ്പോള്‍

സ്‌പോണ്‍സറുടെ മര്‍ദ്ദനം ഭയന്ന് ഒളിച്ചോടി; ദമ്മാമില്‍ ആന്ധ്രാപ്രദേശ് സ്വദേശിക്ക് ദിവസങ്ങളായി വഴിയരികില്‍ ദുരിത ജീവിതം

സ്‌പോണ്‍സറുടെ മര്‍ദ്ദനം ഭയന്ന് ഒളിച്ചോടിയ ആന്ധ്രാപ്രദേശ് സ്വദേശി ദിവസങ്ങളായി ഭക്ഷണവും താമസ സ്ഥലവുമില്ലാതെ റോഡരികില്‍ കഴിയുന്നു. ഹൗസ് ഡ്രൈവറായി സൗദിയിലെ ദമ്മാമിലെത്തിയ ഭാസ്‌കര്‍ റെഡിയാണ് കടുത്ത ചൂടിലും കേറികിടക്കാന്‍ ഒരിടമില്ലാതെ വഴിയരികില്‍ ദുരിത ജീവിതം നയിക്കുന്നത്.

മാസം ഒന്ന് കഴിഞ്ഞു ഭാസ്‌കര്‍ റെഡി കട തിണ്ണയില്‍ കടുത്ത ചൂടും പൊടിക്കാറ്റും സഹിച്ച് കഴിയാന്‍ തുടങ്ങിയിട്ട്. ഭക്ഷണം ആരെങ്കിലും നല്‍കിയാല്‍ കഴിക്കും. രണ്ട് വര്‍ഷം മുമ്പാണ് ഭാസകര്‍ റെഡ്ഡി ദമ്മാമിലെത്തിയത്. തുടക്കത്തില്‍ സ്‌പോണ്‍സറുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത ഇദ്ദേഹത്തെ പിന്നീട് മസ്‌റയിലേക്ക് മാറ്റി. ഇതോടെ ചെയ്ത ജോലിക്ക് ശമ്പളവും ലഭിക്കാതായി. ദുരിതം കൂടി വന്നതോടെ ഭാസ്‌കര്‍ റെഡ്ഡി ഒളിച്ചോടുകയായിരുന്നു.

തെലുങ്ക് അല്ലാതെ മറ്റ് ഭാഷകളൊന്നും അറിയാത്ത ഇദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ സാമൂഹ്യ പ്രവര്‍ത്തകര്‍ ലേബര്‍ കോടതിയില്‍ കേസ് നല്‍കി. ഇന്ത്യന്‍ എംബസിയിയില്‍ നിന്ന് ഔട്ട് പാസ് നേടി എക്‌സിറ്റ് ലഭിക്കുന്ന മുറക്ക് സുമനസുകളുടെ സഹായത്തോടെ ടിക്കറ്റെടുത്ത് നാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകരിപ്പോള്‍.