LiveTV

Live

Saudi Arabia

സൗദി കിരീടാവകാശി ദക്ഷിണ കൊറിയയില്‍; ഇരുപതോളം സഹകരണ കരാറുകള്‍ ഒപ്പു വെച്ചു, രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തു

തലസ്ഥാനമായ സിയോളില്‍ പ്രസിഡണ്ട് മൂണ്‍ ജെ ഇന്നുമായി പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടന്നു

സൗദി കിരീടാവകാശി ദക്ഷിണ കൊറിയയില്‍; ഇരുപതോളം സഹകരണ കരാറുകള്‍ ഒപ്പു വെച്ചു, രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തു

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ദക്ഷിണ കൊറിയന്‍ പര്യടനത്തിന് തുടക്കമായി. നിക്ഷേപവും പരസ്പര സഹകരണവും ലക്ഷ്യം വെച്ച് ഇരുപതോളം കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഉഭയകക്ഷി വിഷയങ്ങള്‍ക്കൊപ്പം രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

ഊഷ്മള വരവേല്‍പ്പാണ് സൗദി കിരീടാവകാശിക്ക് ദക്ഷിണ കൊറിയയില്‍ ലഭിച്ചത്. ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി കിരീടാവകാശിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. തലസ്ഥാനമായ സിയോളില്‍ പ്രസിഡണ്ട് മൂണ്‍ ജെ ഇന്നുമായി പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും ചര്‍ച്ചയായി.

ഇരുപതോളം കരാറുകളും ധാരണാ പത്രങ്ങളും ഇരുവരുടേയും സാന്നിധ്യത്തില്‍ ഒപ്പു വെച്ചു. പന്ത്രണ്ടെണ്ണം അരാംകോയുമായി സഹകരിച്ചാണ്. കൊറിയയില്‍ റിഫൈനറി ആരംഭിക്കാനുള്ള കരാറും ഇതില്‍ പെടും. നിക്ഷേപകര്‍ക്ക് ഇരു രാജ്യങ്ങളിലും പരസ്പര നിക്ഷേപത്തിനും അവസരമുണ്ടാകും.