LiveTV

Live

Saudi Arabia

സൗദിക്കുള്ള ആയുധം തടയാനുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തീരുമാനം ഗുണം ചെയ്യുക ഇറാനാണെന്ന് വിദേശകാര്യമന്ത്രി

അമേരിക്കന്‍ സെനറ്റര്‍മാരും സൌദിക്കുള്ള ആയുധ വിതരണം തടയാന്‍ രംഗത്തുണ്ട്

സൗദിക്കുള്ള ആയുധം തടയാനുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തീരുമാനം ഗുണം ചെയ്യുക ഇറാനാണെന്ന് വിദേശകാര്യമന്ത്രി

സൗദി അറേബ്യക്കുള്ള ആയുധം തടയാനുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തീരുമാനം ഗുണം ചെയ്യുക ഇറാനാണെന്ന് വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍. കഴിഞ്ഞ ദിവസമാണ് സൌദിക്ക് കൂടുതല്‍ ആയുധം വിതരണത്തനുള്ള ലൈസന്‍സുകള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടണ്‍ റദ്ദാക്കിയത്. അമേരിക്കന്‍ സെനറ്റര്‍മാരും സൌദിക്കുള്ള ആയുധ വിതരണം തടയാന്‍ രംഗത്തുണ്ട്.

യമന്‍ വിഷയം ചൂണ്ടിക്കാട്ടി സൌദിക്ക് ആയുധം കൈമാറുന്നത് റദ്ദാക്കാന്‍ ബ്രിട്ടീഷ് കോടതി കഴിഞ്ഞ ദിവസം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൌദിക്കുള്ള ആയുധ കൈമാറ്റ നീക്കം റദ്ദാക്കുന്നതായി ബ്രിട്ടീഷ് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്സ് പാര്‍ലമെന്റിനെ അറിയിച്ചത്. വിഷയത്തില്‍ അപ്പീല്‍ പോകുമെന്നും ഫോക്സ് പറഞ്ഞു. യമനെ കയ്യടക്കാന്‍ ശ്രമം ഇറാന്‍ നടത്തിയതോടെയാണ് അതിര്‍ത്തി രാജ്യമെന്ന നിലക്ക് സൌദി ഇടപെട്ടതെന്ന് വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഇതിനാല്‍ ആയുധ കൈമാറ്റം റദ്ദാക്കല്‍ ഇറാനാണ് ഗുണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍‌ത്തു. അമേരിക്കയും സൌദിക്ക് കരാര്‍ പ്രകാരം ആയുധം വില്‍ക്കാനുള്ള ശ്രമത്തിലാണ്. ഇത് തടയാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ പക്ഷക്കാരടക്കം സെനറ്റില്‍ രംഗത്തുണ്ട്. ഇത് മറികടക്കാന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും ട്രംപ്.