LiveTV

Live

Saudi Arabia

സൗദിയുടെ തെക്കുപടിഞ്ഞാറൻ അതിർത്തികളിലേക്ക് ഹൂതികളുടെ മിസൈലാക്രമണം

രണ്ടു ഡ്രോണുകളാണ് ജീസാനിലേക്ക് ഇന്നലെ രാത്രിയെത്തത്

സൗദിയുടെ തെക്കുപടിഞ്ഞാറൻ അതിർത്തികളിലേക്ക് ഹൂതികളുടെ മിസൈലാക്രമണം

സൗദിയുടെ തെക്കുപടിഞ്ഞാറൻ അതിർത്തികളിലേക്ക് ഹൂതികളുടെ മിസൈലാക്രമണം തുടരുന്നു. ജീസാനിലെ ജനവാസ കേന്ദ്രം ലക്ഷ്യം വെച്ചെത്തിയ രണ്ട് ഡ്രോണുകള്‍ സൈന്യം തകര്‍ത്തിട്ടു. ഒമ്പത് ദിവസങ്ങള്‍ക്കിടെ 12 ആക്രമണങ്ങളാണ് ഹൂതികള്‍ നടത്തിയത്.

ജീസാനിലെ കുടിവെള്ള ശുദ്ധീകരണശാലക്കുനേരെ മിസൈലാക്രമണം നടത്തിയിരുന്നു ഹൂതികള്‍. വിഫലമായെങ്കിലും ആക്രമണം തുടരുകയാണ്. രണ്ടു ഡ്രോണുകളാണ് ജീസാനിലേക്ക് ഇന്നലെ രാത്രിയെത്തത്. രണ്ടും സൈന്യം തകർത്തിട്ടു. ആർക്കും പരിക്കില്ല. മലയാളികൾ ഉൾപെടെയുള്ളവര്‍ താമസിക്കുന്ന വ്യവസായ നഗരമാണ് ജീസാൻ. യമൻ ആഭ്യന്തരയുദ്ധം തുടങ്ങിയ 2015ൽ ജീസാൻ ലക്ഷ്യമാക്കി നടന്ന ഷെല്ലാക്രമണത്തിൽ മൂന്ന് മലയാളികളും കൊല്ലപ്പെട്ടിരുന്നു. യമന്‍ അതിര്‍ത്തിയില്‍ നിന്ന് ജീസാനിലേക്ക് 85 കി.മീ ദൂരമേ ഉള്ളൂ. അബഹയും ജസാനും സ്ഥിരം ആക്രമണം കേന്ദ്രങ്ങളായിരിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. ഒമ്പത് ദിനങ്ങള്‍ക്കിടെ നടന്ന പന്ത്രണ്ടാക്രമണങ്ങളില്‍ ഭൂരിഭാഗവും സൈന്യം പ്രതിരോധിച്ചിരുന്നു. ഇറാന്‍ പിന്തുണ ഹൂതികള്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഇറാനിലേക്കുള്ള യുഎസ് പ്രത്യേക ദൂതന്‍ ബ്രയാന്‍ ഹൂക്കുമായി സൌദി പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ചര്‍ച്ച നടത്തിയിരുന്നു.