LiveTV

Live

Saudi Arabia

സൗദിക്കെതിരെ ഹൂതികളുടെ ക്രൂയിസ് മിസൈല്‍ ആക്രമണം

ജസാനിലെ സുപ്രധാന ജലശുദ്ധീകരണ ശാലയിലാണ് ഹൂതികള്‍ ക്രൂയിസ് മിസൈല്‍ വെച്ച് ആക്രമിച്ചത്

സൗദിക്കെതിരെ ഹൂതികളുടെ ക്രൂയിസ് മിസൈല്‍ ആക്രമണം

സൌദിയിലെ ജസാനിലെ പവര്‍ പ്ലാന്റും ജലശുദ്ധീകരണ ശാലയും ലക്ഷ്യം വെച്ച് ഹൂതികളുടെ ക്രൂയിസ് മിസൈല്‍ ആക്രമണം. തുടര്‍ച്ചയായി എട്ടാം ദിനമാണ് സൌദിയിലേക്ക് ഹൂതി ആക്രമണം തുടരുന്നത്. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വൈറ്റ് ഹൌസ് അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു. ഹൂതികള്‍ക്ക് നേരെ സഖ്യസേനാ നടപടി തുടരുകയാണ്.

ജസാനിലെ സുപ്രധാന ജലശുദ്ധീകരണ ശാലയിലാണ് ഹൂതികള്‍ ക്രൂയിസ് മിസൈല്‍ വെച്ച് ആക്രമിച്ചത്. ആക്രമണം സൌദി സഖ്യസേനയും ഹൂതികളും സ്ഥിരീകരിച്ചു. ആക്രമണത്തിനുപയോഗിച്ച മിസൈല്‍ സഖ്യസേന പരിശോധിക്കുന്നുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഇനിയും ആക്രമണം നടത്തുമെന്ന് ഹൂതികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. തുടര്‍ച്ചയായി എട്ടാം ദിനമാണ് സൌദിക്ക് നേരെ ഹൂതി ആക്രമണം നടക്കുന്നത്. ഇതില്‍ മൂന്നെണ്ണം മിസൈലുപയോഗിച്ചാണ്. ഒന്ന് അബഹ വിമാനത്താവളത്തില്‍ പതിച്ചിരുന്നു. സഖ്യസേനാ തിരിച്ചടിയും ശക്തമാണ്. ഇതിനിടെ സൌദിയിലെ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുള്ള ഹൂതി ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിവരണം നല്‍കിയതായി വൈറ്റ് ഹൌസ് അറിയിച്ചു. സൌദി സഖ്യസേനയില്‍ സഹായികളാണ് അമേരിക്കന്‍ സൈന്യം.