LiveTV

Live

Saudi Arabia

ഖശോഗി വധത്തിലെ യുഎന്‍ റിപ്പോര്‍ട്ട് തള്ളി; അന്വേഷണം നേരായ ദിശയിലെന്ന് സൗദി

ഖശോഗി വധത്തിലെ യുഎന്‍ റിപ്പോര്‍ട്ട് തള്ളി; അന്വേഷണം നേരായ ദിശയിലെന്ന് സൗദി

ഖശോഗി വധത്തില്‍ കിരീടാവകാശിക്കെതിരെ അന്വേഷണം വേണമെന്ന യുഎന്‍ അന്വേഷണ റിപ്പോര്‍ട്ട് സൗദി അറേബ്യ തള്ളി. ഭരണാധികാരികള്‍ക്കെതിരെ മുന്‍ധാരണയോടെ തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. സൗദി അന്വേഷണത്തില്‍ യു.എന്‍ സ്ഥിരാംഗ രാജ്യങ്ങളുടെ പ്രതിനിധികളുണ്ടെന്നും സൗദി വിദേശകാര്യ സഹ മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് മുന്‍ധാരണയോടെ തയ്യാറാത്തിയതെന്ന്

സൌദി അന്വേഷണം നേരായ ദിശയിലെന്നും ജുബൈര്‍

വി.ഒ

സൗദി കിരീടാവകാശിയുള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. എന്നാലിത് അവ്യക്തതയും വൈരുദ്ധ്യവും നിറഞ്ഞതാണുമെന്ന് സൗദി വിദേശ കാര്യ സഹ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ചൂണ്ടിക്കാട്ടി. യു.എന്നിലെ 5 സ്ഥിരം അംഗങ്ങളുടെ എംബസി പ്രതിനിധികളും തുര്‍ക്കിയും സൗദിയുടെ അന്വേഷണ സമിതിയിലുണ്ട്. ഇവരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍‌ കുറ്റക്കാരെ കണ്ടെത്തി നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ സൗദിയുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍‌ വേണ്ടി മാത്രമാണ് പുതിയ ആവശ്യം. ഖശോഗി കേസില്‍ പുറമെ നിന്നുള്ള ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും സൗദി വിദേശ കാര്യ മന്ത്രി പറഞ്ഞു. രാജ്യത്തെ ഭരണാധികാരികള്‍ക്കെതിരെ മുന്‍ധാരണയോടെയുള്ള നീക്കമാണിത്. ഇതിനെ എതിര്‍ക്കുമെന്നും റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് സൗദി വിദേശ കാര്യ സഹമന്ത്രി പറഞ്ഞു.