LiveTV

Live

Saudi Arabia

സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

അബഹ, ജസാന്‍ വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഹൂത്തികളുടെ മുന്നറിയിപ്പ്

സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണ ശ്രമം. യമനില്‍ നിന്ന് സൗദിയെ ലക്ഷ്യം വെച്ച മിസൈല്‍ ഹുദൈദയില്‍ വെച്ചു തന്നെ തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു. തുടര്‍ച്ചയായി ഏഴാം ദിനമാണ് സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഹൂതികള്‍ ആക്രമണ ശ്രമം നടത്തുന്നത്. അബഹ, ജസാന്‍ വിമാനത്താവളങ്ങളിലേക്ക് തുടര്‍ന്നും ആക്രമണം നടത്തുമെന്നും ഹൂതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സഖ്യസേന നടത്തിയ ആക്രമണത്തില്‍ ഹൂതി കേന്ദ്രങ്ങളില്‍ കനത്ത നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.