LiveTV

Live

Saudi Arabia

ലയന നടപടികള്‍ പൂര്‍ത്തിയായി; അല്‍ അവ്വല്‍ ബാങ്ക് ഇനിയുണ്ടാകില്ല

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് അല്‍ അവ്വല്‍ ബാങ്ക് സൗദി ബ്രിട്ടീഷ് ബാങ്ക് അഥവാ സാബില്‍ ലയിക്കാന്‍ തീരുമാനിച്ചത്

ലയന നടപടികള്‍ പൂര്‍ത്തിയായി; അല്‍ അവ്വല്‍ ബാങ്ക് ഇനിയുണ്ടാകില്ല

സൗദിയിലെ പ്രധാന ബാങ്കുകളായ സൗദി ബ്രിട്ടീഷ് ബാങ്കും അല്‍ അവ്വല്‍ ബാങ്കും തമ്മിലുള്ള ലയനം പ്രാബല്യത്തിലായി. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാകും സാബ്. ഓഹരികള്‍ സംബന്ധിച്ച നടപടി ക്രമങ്ങളും പൂര്‍ത്തിയായി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് അല്‍ അവ്വല്‍ ബാങ്ക് സൗദി ബ്രിട്ടീഷ് ബാങ്ക് അഥവാ സാബില്‍ ലയിക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള പ്രധാന കടമ്പ ബാങ്കിലെ ഓഹരി ഉടമകളുടെ അംഗീകാരമായിരുന്നു. ഇത് പൂര്‍ത്തിയാക്കി അല്‍ അവ്വല്‍ സാബില്‍ ലയിച്ചു.

20.55 ബില്യണ്‍ റിയാലാകും സാബിന്റെ മൂലധനം. അല്‍ അവ്വല്‍‌ വരുന്നതോടെ അഞ്ചര മില്യണ്‍ റിയാലിന്റെ വര്‍ധന. ഇതോടെ രാജ്യത്തെ വലിയ മൂന്നാമത്തെ ബാങ്കായി മാറി സാബ്. ഭരണകൂടത്തിന്റെ അന്തിമ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ലയിക്കുന്നതിന്റെ ഭാഗമായി ഒരു ജീവനക്കാരനെയും പിരിച്ചു വിടില്ല. ഉപഭോക്താക്കള്‍ക്കുള്ള സേവനം സംബന്ധിച്ച കരടും ഉടന്‍ പുറത്തിറങ്ങും