LiveTV

Live

Saudi Arabia

പുതിയ സ്വദേശിവത്കരണ പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി

അടുത്ത വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ ഒരു ബില്യണ്‍ റിയാലിന്റെ നിക്ഷേപമാണ് ലക്ഷ്യം.

പുതിയ സ്വദേശിവത്കരണ പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി

സൗദിയില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും നടപ്പിലാക്കുന്ന സ്വദേശിവത്കരണ പദ്ധതികളുടെ വിശദാംശങ്ങള്‍ സൗദി കിരീടാവകാശി വിശദീകരിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലയിലാണ് സ്വദേശീവത്കരണം ഊര്‍ജിതമാക്കുക. ഇതിനായി രണ്ട് ബില്യണ്‍ റിയാല്‍ ഈ വര്‍ഷം ചിലവഴിക്കും.

നേരത്തെ പ്രഖ്യാപിച്ച സ്വദേശിവത്കരണം ശക്തമായി നടപ്പാക്കുന്നതിനാണ് പദ്ധതി. ഇതിനായി രണ്ട് ബില്യണ്‍ റിയാലാണ് ഈ വര്‍ഷം അനുവദിക്കുക. എണ്ണേതര മേഖലയിലെ നേട്ടം ലക്ഷ്യം വെച്ചാണ് പദ്ധതി. കൂടുതല്‍ ജോലികള്‍ കാര്‍ഷിക, ആരോഗ്യ, ഷിപ്പിങ് മേഖലയില്‍ സൃഷ്ടിക്കും.

അടുത്ത വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ ഒരു ബില്യണ്‍ റിയാലിന്റെ നിക്ഷേപമാണ് ലക്ഷ്യം. ഈ മേഖലയിലും സ്വദേശികള്‍ത്ത് കൂടുതല്‍ അവസരം നല്‍കും. അരാംകോയുടെ ഓഹരി വില്‍പന പൂര്‍ത്തിയാക്കുമെന്നും ഒരഭിമുഖത്തില്‍ കിരീടാവകാശി വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ സേവനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കും. സമഗ്രമാറ്റം സാന്പത്തിക മേഖലയില്‍ വരുത്തി സൌദിയെ മുന്‍നിരയില്‍ എത്തിക്കുമെന്നും കിരീടാവകാശി പറഞ്ഞു.