LiveTV

Live

Saudi Arabia

സ്വദേശിവത്കരണത്തിനിടയിലും സൗദിയില്‍ വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നു

സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാദവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വദേശിവത്കരണത്തിനിടയിലും സൗദിയില്‍ വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നു

സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമായി തുടരുമ്പോഴും വിദേശികള്‍ക്ക് തൊഴില്‍ വിസകള്‍ അനുവദിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ നാല് ലക്ഷത്തോളം വിദേശ തൊഴിലാളികളെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്തു.

സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാദവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷത്തെ ആദ്യ മുന്ന് മാസത്തിനുള്ളില്‍ 3,90,000 തൊഴിലാളികളെയാണ് വിവിധ തസ്തികകളിലേക്കും മേഖലകളിലേക്കുമായി റിക്രൂട്ട് ചെയ്തത്.

വ്യക്തിഗത ആവശ്യങ്ങള്‍ക്കായി രണ്ടേക്കാല്‍ ലക്ഷത്തോളവും (2,29,457) സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് ഒന്നര ലക്ഷവും (1,43,658), സര്‍ക്കാര്‍ മേഖലയിലേക്ക് 18,000 (17686) ത്തോളം തൊഴില്‍ വിസകളനുവദിച്ചു.

ഗാര്‍ഹിക, കാര്‍ഷിക മേഖലയിലേക്കും, ഒറ്റ വ്യക്തികള്‍ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളിലേക്കുമാണ് 58.8 ശതമാനം തൊഴിലാളികളേയും റിക്രൂട്ട് ചെയ്തത്. ഒന്നേക്കാല്‍ ലക്ഷത്തോളം (125178) പുരുഷന്മാരും, ഒരു ലക്ഷത്തിലധികം (104279) വനിതകളും വ്യക്തിഗത തൊഴിലിടങ്ങളിലെത്തി കഴിഞ്ഞു.