LiveTV

Live

Saudi Arabia

സൗദിയുടെ എണ്ണ ശേഖരത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി

കാനഡ, ഇറാന്‍ എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍

സൗദിയുടെ എണ്ണ ശേഖരത്തില്‍  വര്‍ദ്ധന രേഖപ്പെടുത്തി

സൗദി അറേബ്യയുടെ എണ്ണ ശേഖരത്തില്‍ പന്ത്രണ്ട് ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇതോടെ എണ്ണ ശേഖരത്തില്‍ ഒന്നാം സ്ഥാനത്തുള്ള വെനിസ്വേലയുമായുള്ള സൗദിയുടെ അന്തരം ഗണ്യമായി കുറഞ്ഞു.

വിവിധ ഉല്‍പ്പന്നങ്ങളുടെ കണക്കുകള്‍ വെവ്വേറെ പരസ്യപ്പെടുത്തിയതോടെയാണ് സൗദിയുടെ എണ്ണശേഖരം വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറഞ്ഞു. ലോകത്തെ ആകെ എണ്ണ ശേഖരം 1729.7 ബില്ല്യണ്‍ ബാരലാണ്. അതായത് നിലവിലെ അവസ്ഥയില്‍ എണ്ണ ഉല്‍പാദനം തുടരുകയാണെങ്കില്‍ അടുത്ത 50 വര്‍ഷത്തേക്ക് ആവശ്യമായ എണ്ണ കരുതല്‍ ശേഖരമായി ലോകത്തുണ്ട്.

ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ളത് വെനിസ്വേലയിലാണ്. 303 ബില്യണ്‍ ബാരലാണ് വെനിസ്വേലയുടെ എണ്ണ ശേഖരം. തൊട്ടു പിറകില്‍ 297.7 ബില്യണ്‍ ബാരല്‍ ശേഖരവുമായി സൗദിയാണ് രണ്ടാം സ്ഥാനത്ത്. കാനഡ, ഇറാന്‍ എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. ലോകത്തെ മൊത്തം എണ്ണ ശേഖരത്തില്‍ നേരിയ മാറ്റം മാത്രമാണുള്ളതെങ്കിലും, സൗദിയില്‍ 1989ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണിത്.