LiveTV

Live

Saudi Arabia

സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു  

സ്വകാര്യമേഖലയില്‍ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കാന്‍ തൊഴില്‍മേള  

സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു  

സൗദിയില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള കമ്പനികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് മേള സംഘടിപ്പിക്കുന്നതെന്ന് മാനവ വിഭവ വികസന ഫണ്ട് അറിയിച്ചു.

ഈ മാസം മുപ്പത് മുതല്‍ ജൂലൈ നാല് വരെയാണ് തൊഴില്‍മേള. താഖാത്ത് പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളേയും തൊഴിലന്വോഷകരേയും ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ബന്ധപ്പെടുത്തും. അവരവരുടെ മൊബൈലോ, കംപ്യൂട്ടറോ ഉപയോഗിച്ച് ഇലക്ടോണിക് സംവിധാനത്തിലൂടെ നടത്തപ്പെടുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലന്വോഷകരേയും തൊഴിലുടമകളേയും എളുപ്പത്തില്‍ ബന്ധപ്പെടുത്താനാകും വിധമാണ് മേളയുടെ സജ്ജീകരണങ്ങള്‍. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് ശേഷം ആവശ്യമെങ്കില്‍ തൊഴിലന്വേഷകര്‍ക്ക് തൊഴിലുടമയുമായി എളുപ്പത്തില്‍ നേരിട്ട് ബന്ധപ്പെടാനും അവസരമുണ്ട്. സൗദിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുടെ സംഭാവന ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. തൊഴില്‍ സാമുഹിക വികസന മന്ത്രാലയവും പൊതു സേവന മന്ത്രാലയവുമായി സഹകരിച്ച് കൊണ്ട് സൗദിവത്ക്കരണത്തിന് വേണ്ടി നടപ്പിലാക്കിയ ദേശീയ തൊഴില്‍ സംവിധാനമായ താഖാത്ത് വഴിയാണ് ഹദാഫ് മേള സംഘടിപ്പിക്കുന്നത്. തൊഴില്‍ കമ്പോളത്തില്‍ സ്വകാര്യ-സര്‍ക്കാര്‍ മേഖലകള്‍ക്കും സേവന ദാതാക്കള്‍ക്കും നിരവധി സേവനങ്ങളാണ് താഖാത്ത് നല്‍കിവരുന്നത്.