LiveTV

Live

Saudi Arabia

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ വിസ നടപടികള്‍ക്ക് തുടക്കം

കേരളത്തിലെ തീര്‍ഥാടകര്‍ ഇത്തവണ മദീനയിലേക്കാണ് നേരിട്ടെത്തുക. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ വിസ നടപടികള്‍ക്ക് തുടക്കം

ഇന്ത്യയിൽ നിന്നുളള ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരുടെ വിസ നടപടികൾ തുടങ്ങി. നയതന്ത്ര കാര്യാലയങ്ങളില്‍ നിന്ന് വിസ നടപടികള്‍ ആരംഭിച്ചതോടെ സൗദിയിലും നടപടികള്‍ വേഗത്തിലാവുകയാണ്. രണ്ട് ലക്ഷം പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുക.

മുംബൈയിലെയും ഡല്‍ഹിയിലെയും സൗദി നയതന്ത്ര കാര്യാലയങ്ങളിൽ നിന്നാണ് ഹജ്ജ് വിസകൾ അനുവദിക്കുന്നത്. ഇതിനായി പാസ്‌പോർട്ടുകൾ അവിടെ എത്തിച്ചിട്ടുണ്ട്. പാസ്‌പോർട്ടിനൊപ്പം ഹജ്ജ് വിസ പതിച്ച പേപ്പറാണ് നൽകുക. ജീവനക്കാര്‍ രേഖകള്‍ ഒത്തു നോക്കും. ജൂലൈ നാലു മുതലാണ് ഇന്ത്യയിൽ നിന്നുളള ഹജ് സർവ്വീസുകൾ.

കേരളത്തിൽ നിന്നുളള തീർത്ഥാടകർ ആദ്യഘട്ടത്തിലാണ് ഉൾപ്പെടുക. കേരളത്തിൽ നിന്നുളള ആദ്യ സര്‍വ്വീസ് കരിപ്പൂരിൽ നിന്ന് ജൂലൈ 7 നാണ്. നെടുമ്പാശേരിയില്‍ നിന്ന് ജൂലെ 14നും.

കേരളത്തിലെ തീര്‍ഥാടകര്‍ ഇത്തവണ മദീനയിലേക്കാണ് നേരിട്ടെത്തുക. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്. രണ്ട് ലക്ഷം ഹാജിമാരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നെത്തുക. ഇതില്‍ 2340 വനിതകള്‍ മഹറം ഇല്ലാതെ എത്തുന്നവരാണ്.