LiveTV

Live

Saudi Arabia

ഫാമിലി വിസിറ്റ് വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമെന്ന് സൗദി

രാജ്യത്തെ വിദേശ ജോലിക്കാർ തങ്ങളുടെ കുടുംബങ്ങളെയും മറ്റും വിസിറ്റ് വിസയിൽ കൊണ്ടുവരുമ്പോൾ തന്നെ അവർക്ക് ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം

ഫാമിലി വിസിറ്റ് വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമെന്ന് സൗദി

സൗദിയിൽ ഫാമിലി വിസിറ്റ് വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് ആവർത്തിച്ചു. നേരത്തെ തന്നെ നിലവിൽ വന്ന നിയമം പലരും കൃത്യമായി പാലിക്കുന്നില്ലെന്നതുകൊണ്ടാണ് അധികൃതർ ഇക്കാര്യം വീണ്ടും ഉണർത്തിയിരിക്കുന്നത്.

രാജ്യത്തെ വിദേശ ജോലിക്കാർ തങ്ങളുടെ കുടുംബങ്ങളെയും മറ്റും വിസിറ്റ് വിസയിൽ കൊണ്ടുവരുമ്പോൾ തന്നെ അവർക്കു ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. നിശ്ചിത കാലാവധി കഴിഞ്ഞു ഇത്തരം വിസകൾക്ക് അനുവദിക്കപ്പെട്ട സമയം വരെ പുതുക്കുന്നതിനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് ആവർത്തിച്ച് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

അബ്ഷിർ പോർട്ടൽ വഴിയാണ് ഫാമിലി വിസിറ്റ് വിസ പുതുക്കേണ്ടത്. ഇതിനായി അപേക്ഷിക്കുന്നവർ ആരോഗ്യ ഇൻഷുറൻസ് കൂടി ഉറപ്പുവരുത്തണമെന്ന് നേരത്തെ തന്നെ പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ പലരും വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് അധികൃതർ ഇക്കാര്യം വീണ്ടും ആവർത്തിച്ചിരിക്കുന്നത്.

ഇൻഷുറൻസ് ഉറപ്പുവരുത്താൻ ദേശീയ ഇൻഫർമേഷൻ സെൻററും കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് കൗൺസിലുമായി സഹകരിച്ച് ആവശ്യമായ നടപടികൾ നേരത്തെ തന്നെ പൂർത്തിയാക്കിയിട്ടുണ്ടെന്നും പാസ്പോർട്ട് ഡയരക്ടറേറ്റ് വ്യക്തമാക്കി.