LiveTV

Live

Saudi Arabia

സൗദിയില്‍ വന്‍കിട പദ്ധതികളില്‍ സ്വദേശിവത്ക്കരണം; കമ്പനികളുമായി ധാരണയിലെത്തി

സൗദിയില്‍ വന്‍കിട പദ്ധതികളില്‍ സ്വദേശിവത്ക്കരണം; കമ്പനികളുമായി ധാരണയിലെത്തി

സൗദിയില്‍ വന്‍കിട പദ്ധതികളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ വലിയ കമ്പനികളുമായി കരാറിലെത്തി. എഞ്ചിനീയറിംഗ് തൊഴിലുകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് അവസരം നല്‍കുകയാണ് ലക്ഷ്യം. സൗദി തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് അറിയിച്ചു.

വന്‍കിട പദ്ധതികളില്‍ നിശ്ചിത ശതമാനം സൗദികളെ നിയമിക്കുന്നതിന് വലിയ കമ്പനികളുമായി ധാരണയായിട്ടുണ്ട്. ഇതില്‍ പത്ത് ശതമാനം തൊഴിലവസരങ്ങള്‍ പുതിയ ബിരുദധാരികള്‍ക്കായി നീക്കിവെക്കും. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്വദേശികളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വിദേശികളായ എഞ്ചിനീയര്‍മാര്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ 23 ശതമാനം തൊഴില്‍ നഷ്ടവുമുണ്ടായി. ഒരു വര്‍ഷത്തിനകം അരലക്ഷത്തോളം വിദേശികളാണ് ഇവ്വിധം നാട്ടിലേക്ക് മടങ്ങിയത്. പോയവര്‍ഷം തൊഴില്‍ രഹിതരായ സൗദി എഞ്ചിനീയര്‍മാരുടെ എണ്ണം 12,000 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ 5000തോളം സ്വദേശികള്‍ മാത്രമേ തൊഴില്‍ രഹിതരായുള്ളൂ. എഞ്ചിനീയറിംഗ് ജോലികളില്‍ പത്ത് ശതമാനം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അതിനായി കമ്പനികളില്‍ സമ്മര്‍ദ്ധം ചെലുത്തുമെന്നും സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.