LiveTV

Live

Saudi Arabia

എണ്ണ വില; റഷ്യയെ തള്ളി സൗദി

ഒപെക് - ഒപെക് ഇതര രാജ്യങ്ങളുടെ ധാരണ പ്രകാരം 12 ലക്ഷം ബാരലാണ് പരമാവധി പ്രതിദിന ഉത്പാദന അളവ്

എണ്ണ വില; റഷ്യയെ തള്ളി സൗദി

ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് അറുപത് ഡോളര്‍ ലഭിച്ചാല്‍ മതിയെന്ന റഷ്യന്‍ വാദം തള്ളി സൗദി അറേബ്യ. എഴുപതാണെങ്കില്‍ പോലും വില സ്ഥിരതയില്ലാത്തതാണ് പ്രശ്നമെന്നും സൗദി ഊര്‍ജ മന്ത്രി റഷ്യയില്‍ പറഞ്ഞു. പ്രസ്താവനക്ക് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നു.

ഒപെക് - ഒപെക് ഇതര രാജ്യങ്ങളുടെ ധാരണ പ്രകാരം 12 ലക്ഷം ബാരലാണ് പരമാവധി പ്രതിദിന ഉത്പാദന അളവ്. ഈ ധാരണ പ്രകാരമുള്ള കരാര്‍ ഈ മാസം അവസാനിക്കും. ഇതിന് മുന്നോടിയായാണ് ഈ മാസം പത്തിന് റഷ്യ-സൗദി കൂടിക്കാഴ്ച.

സെന്റ്പീറ്റേഴ്സ് ബര്‍ഗില്‍ നടന്ന സമ്മേളനത്തില്‍ ഇന്ന് രാവിലെ റഷ്യല്‍‌ പ്രസിഡണ്ട് വ്ളാദ്മിര്‍ പുടിന്‍ നടത്തിയ പ്രസ്താവന ഊര്‍ജ മന്ത്രി തള്ളി. ബാരലിന് അറുപത് ഡോളറെങ്കിലും മതിയെന്നായിരുന്നു പ്രസ്താവന.

എഴുപതാണെങ്കില്‍ പോലും ഇടിയുന്നതാണ് നിലവിലെ അവസ്ഥ. ഇത് മൂലധന നിക്ഷേപത്തെ തന്നെ ബാധിക്കുന്നു. അപ്പോള്‍ 60 ഡോളര്‍ ഒരിക്കലും ആത്മവിശ്വാസം നല്‍കില്ലെന്നാണ് സൗദി ഊര്‍ജ മന്ത്രി പറയുന്നത്.

പ്രസ്താവനക്ക് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നു. വിപണിയെ സംബന്ധിച്ചും വിതരണ നിയന്ത്രണം സംബന്ധിച്ചും നിര്‍ണായകമാണ് ഈ മാസം 10നുള്ള സൗദി-റഷ്യ ചര്‍ച്ച.