Top

എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിച്ച് സൗദി

ഒപെകിന്റെ കണക്ക് പ്രകാരം ലോകത്ത് എണ്ണോത്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് സൗദി

MediaOne Logo

Web Desk

Web Desk

  • Updated:

    2019-06-06 18:18:11.0

Published:

6 Jun 2019 6:18 PM GMT

എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിച്ച് സൗദി
X

സൗദി അറേബ്യ എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചു. എണ്ണ വിതരണ നിയന്ത്രണം തുടരുന്ന കാര്യത്തില്‍ ഈ മാസം പത്തിന് റഷ്യയുമായി സൗദി പ്രാഥമിക ചര്‍ച്ച നടത്തും. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം എണ്ണ ഉത്പാദനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് സൗദി.

പ്രതിദിന ഉത്പാദനം ഒരു ലക്ഷത്തി എഴുപതിനായിരം ബാരലാണ് സൗദി അറേബ്യ ഉയര്‍ത്തിയത്. ഇതോടെ സൗദിയുടെ ആകെ ഉത്പാദനം പത്ത് ലക്ഷം ബാരല്‍ കവിഞ്ഞു. 10.3 ബാരലാണ് ഒപെക് ധാരണ പ്രകാരം സൗദിക്ക് ഉത്പാദിപ്പിക്കാവുന്ന ക്രൂഡ് ഓയില്‍ അളവ്. ഇതിനകത്താണ് നിലവിലെ ഉത്പാദനം.

അടുത്ത മാസം എണ്ണ വിതരണ നിയന്ത്രണം സംബന്ധിച്ച് ഒപെക് ഇടക്കാല യോഗം ചേരും. ഇതിന് മുന്നോടിയായി ഒപെകിനെ പുറമെ നിന്ന് പിന്തുണക്കുന്ന റഷ്യയുമായി തിങ്കളാഴ്ച സൗദി ഊര്‍ജ മന്ത്രി കൂടിക്കാഴ്ച നടത്തും. ഒപെകിന്റെ കണക്ക് പ്രകാരം ലോകത്ത് എണ്ണോത്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് സൗദി. ഒന്നാം സ്ഥാനത്ത് യു.എസും രണ്ടാമത് റഷ്യയുമാണ്.

TAGS :

Next Story