LiveTV

Live

Saudi Arabia

സൗദിയിലെ സ്വര്‍ണ ഉല്‍പാദനത്തില്‍ വന്‍ വളര്‍‌ച്ച

മൂന്ന് വര്‍ഷത്തിനിടെ സ്വര്‍ണ്ണ ഉല്‍പാദനത്തില്‍ 7800 കിലോയുടെ വളര്‍ച്ച കൈവരിക്കാന്‍ സൗദിക്ക് സാധിച്ചു

സൗദിയിലെ സ്വര്‍ണ ഉല്‍പാദനത്തില്‍ വന്‍ വളര്‍‌ച്ച

സൗദിയിലെ സ്വര്‍ണ ഉല്‍പാദനത്തില്‍ വന്‍ വളര്‍‌ച്ച. കഴിഞ്ഞ വര്‍ഷം ഇരുപത്തി അഞ്ച് ശതമാനം വളര്‍ച്ച നേടിയതായാണ് റിപ്പോര്‍ട്ട്. ലോകത്തില്‍ ആകെ സ്വര്‍ണ്ണത്തിന്റെ കരുതല്‍ ശേഖരം 33,640 ടണ്‍ ആണ്. അറബ് ലോകത്തിന്റേത് മാത്രം 1,300 ടണ്‍ വരും. ഇതില്‍ ഒരു ശതമാനമാണ് സൗദി അറേബ്യയുടെ പങ്ക്.

2016ല്‍ സൗദിയുടെ പ്രതിവര്‍ഷ സ്വര്‍ണ്ണ ഉല്‍പാദനം 5080 കിലോ ആയിരുന്നു. പോയ വര്‍ഷം ഇത് 12,910 കിലോ ആയി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടെ സ്വര്‍ണ്ണ ഉല്‍പാദനത്തില്‍ 7800 കിലോയുടെ വളര്‍ച്ച കൈവരിക്കാന്‍ സൗദിക്ക് സാധിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ കരുതല്‍ സ്വര്‍ണ്ണശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 14ാം സ്ഥാനത്താണ് സൗദി. എന്നാല്‍ അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ ശേഖരമുളളത് സൗദിയിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്വര്‍ണ്ണ ഉല്‍പാദനത്തില്‍ നൂറ്റി അമ്പത്തിനാല് ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.