LiveTV

Live

Saudi Arabia

സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

ഈ വര്‍ഷം ആദ്യ നാല് മാസത്തിനകം അറുപത്തിനാലായിരം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായി തൊഴില്‍ മന്ത്രി പറഞ്ഞു

സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ നാല് മാസത്തിനകം 64,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായി തൊഴില്‍ മന്ത്രി പറഞ്ഞു. നിലവില്‍ സൗദിയില്‍ 9,50,000 സ്വദേശികളാണ് തൊഴിലന്വേഷകരായുള്ളത്.

സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലായി ആകെ 31,00,000 (31,12,029) സ്വദേശികളാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. ഈ വര്‍ഷത്തിലെ ആദ്യപാദത്തിലെ കണക്കുകള്‍ പ്രകാരം സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 6.6 ശതമാനം പുരുഷന്മാരും, 31.7 ശതമാനം സ്ത്രീകളും തൊഴില്‍ രഹിതരാണ്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരമമുള്ള കണക്കുകളാണിത്. അതേ സമയം ഈ വര്‍ഷം ആദ്യ നാല് മാസത്തിനകം 64,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായി തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജി പറഞ്ഞു. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ഏതാനും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുമായുണ്ടാക്കിയ ധാരണകളിലൂടെയാണ് ഇത് സാധ്യമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴിലില്ലായ്മ നിരക്ക് കുറച്ച് വിഷന്‍ 2030ന്റെ ലക്ഷ്യ പ്രാപ്തിക്കായി തൊഴില്‍ മന്ത്രാലയം രൂപപ്പെടുത്തിയ കരാറുകള്‍ കൃത്യമായി പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.