LiveTV

Live

Saudi Arabia

ഉംറ തീര്‍ഥാടകരുടെ കണക്ക് പുറത്ത് വിട്ട് സൗദി

പുതിയ ഹിജ്‌റ വർഷാരംഭം മുതൽ ഇതുവരെയുള്ള കണക്കുകളാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്

ഉംറ തീര്‍ഥാടകരുടെ കണക്ക് പുറത്ത് വിട്ട് സൗദി

കഴിഞ്ഞ എട്ടു മാസത്തിനിടക്ക് എഴുപത്തി അഞ്ചര ലക്ഷം ഉംറ വിസകൾ ഇഷ്യൂ ചെയ്തതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആറു ലക്ഷത്തോളം ഉംറ വിസകളാണ് ഇന്ത്യയിലേക്ക് ഇതുവരെ ഇഷ്യൂ ചെയ്തത്. പാക്കിസ്താനിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉംറ തീർത്ഥാടകർ എത്തുന്നത്.

പുതിയ ഹിജ്‌റ വർഷാരംഭം മുതൽ ഇതുവരെയുള്ള കണക്കുകളാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. 75,84,000 ഉംറ വിസകളാണ് ഈ കാലയളവിൽ ഇഷ്യൂ ചെയ്തിരിക്കുന്നത്. ഇതിൽ 72 ലക്ഷം തീർത്ഥാടകരും രാജ്യത്തു എത്തിയതായാണ് കണക്കുകൾ.

10,56,000 തീർത്ഥാടകരാണ് ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത്. ഇവരിൽ 7,32,000 ത്തോളം പേർ മക്കയിലും 3,24,000 ത്തോളം പേർ മദീനയിലുമാണുള്ളത്. ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് പാക്കിസ്താനിൽ നിന്നാണ്. 15,90,700 പേർ. രണ്ടാം സ്ഥാനം 9,46,900 തീർഥാടകരെത്തിയ ഇന്തോനേഷ്യയാണ്. ഇന്ത്യയാണ് ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്. 6,43,500 ഓളം പേരാണ് ഈ കാലയളവിൽ ഇന്ത്യയിൽ നിന്നും ഉംറക്കെത്തിയത്.

ഈജിപ്ത്, അൾജീരിയ, യമൻ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടു പിറകിൽ. 63 ലക്ഷത്തോളം തീർത്ഥാടകരും വിശുദ്ധഭൂമിയിലെത്തിയത് വിമാനമാർഗമാണ്. 6,96,000 പേർ കരമാർഗവും 1,19,000 പേർ കടൽ മാർഗവും ഉംറക്കെത്തി.

ഉംറ കമ്പനികളിൽ നിലവിൽ 10,000 ത്തോളം സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഉംറ തീർത്ഥാടകർക്ക് ഏറ്റവും മെച്ചപ്പെട്ട സേവനമാണ് നൽകികൊണ്ടിരിക്കുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.