LiveTV

Live

Saudi Arabia

മുസ്‍ലിം, അറബ് രാജ്യങ്ങളുടെ ഉച്ചകോടി: തീരുമാനങ്ങളിൽ നിന്ന് ഖത്തർ പിന്നാക്കം പോയതായി ചതുർ രാജ്യങ്ങളുടെ കുറ്റപ്പെടുത്തൽ

പോയവാരം മക്കയിൽ നടന്ന ജി.സി.സി, അറബ് ലീഗ്, ഒ.ഐ.സി ഉച്ചകോടികളിൽ ഖത്തറിനെ പ്രതിനിധാനം ചെയ്ത് അമീറിനു പകരം പ്രധാനമന്ത്രിയാണ് പെങ്കടുത്തത്

മുസ്‍ലിം, അറബ് രാജ്യങ്ങളുടെ ഉച്ചകോടി: തീരുമാനങ്ങളിൽ നിന്ന് ഖത്തർ പിന്നാക്കം പോയതായി ചതുർ രാജ്യങ്ങളുടെ കുറ്റപ്പെടുത്തൽ

മക്കയിൽ സമാപിച്ച മുസ്‍ലിം, അറബ് രാജ്യങ്ങളുടെ ഉച്ചകോടി തീരുമാനങ്ങളിൽ നിന്ന് ഖത്തർ പിന്നാക്കം പോയതായി ചതുർ രാജ്യങ്ങളുടെ കുറ്റപ്പെടുത്തൽ. ഇരു വിഭാഗവും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ മക്ക സമ്മേളനം വഴിയൊരുക്കിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വീണ്ടും അകൽച്ചയിലേക്ക് കാര്യങ്ങൾ വഴിമാറുന്നത്.

പോയവാരം മക്കയിൽ നടന്ന ജി.സി.സി, അറബ് ലീഗ്, ഒ.ഐ.സി ഉച്ചകോടികളിൽ ഖത്തറിനെ പ്രതിനിധാനം ചെയ്ത് അമീറിനു പകരം പ്രധാനമന്ത്രിയാണ് പെങ്കടുത്തത്. ഗൾഫ് പ്രതിസന്ധി രണ്ടു വർഷം പിന്നിടുന്ന ഘട്ടത്തിൽ ഉച്ചകോടിയിൽ ഖത്തറിന്‍റെ സാന്നിധ്യവും ഇടപെടലും മഞ്ഞുരുക്കത്തിന് അവസരം ഒരുക്കിയെന്ന വിലയിരുത്തലായിരുന്നു ഉണ്ടായത്. എന്നാൽ ഉച്ചകോടി തീരുമാനങ്ങളിൽ തങ്ങൾക്ക് ബാധ്യതയില്ലെന്ന ഖത്തർ നിലപാടാണ് ചതുർ രാജ്യങ്ങളുടെ എതിർപ്പിനിടയാക്കിയത്. തങ്ങളുമായി വേണ്ടവിധം ചർച്ച ചെയ്തിട്ടല്ല അന്തിമ പ്രമേയം പാസാക്കിയതെന്നും ഖത്തർ കുറ്റപ്പെടുത്തുന്നു. സാധാരണ ഗതിയിൽ അംഗ രാജ്യങ്ങൾ സമ്മേളന വേളയിലാണ്
യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തേണ്ടതെന്ന് സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. സമ്മേളനത്തെ തുടർന്ന് നിലപാട് അറിയിക്കുന്നതിന്‍റെ സാംഗത്യത്തെയും മന്ത്രി ചോദ്യം ചെയ്തു. എണ്ണ കപ്പലുകൾക്കു നേരെ അട്ടിമറി നീക്കം നടന്ന സാഹചര്യത്തിൽ ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകാനും ഗൾഫ്
മേഖലയുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു അടിയന്തര ഉച്ചകോടികൾ സൗദി വിളിച്ചു ചേർത്തത്.