LiveTV

Live

Saudi Arabia

റമദാനിലെ അവസാന വെള്ളിയാഴ്ച; ഇരുപത്തിയേഴാം രാവില്‍ നിറഞ്ഞ് കവിഞ്ഞ് ഹറം 

റമദാനിലെ അവസാന വെള്ളിയാഴ്ച; ഇരുപത്തിയേഴാം രാവില്‍ നിറഞ്ഞ് കവിഞ്ഞ് ഹറം 

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവുമായ ഇന്നലെ മുതല്‍ തീര്‍ഥാടക ലക്ഷങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് ഹറം. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയതായി വിശ്വസിക്കുന്ന രാവില്‍ പുലര്‍ക്കാലം വരെ പ്രാര്‍ഥനകള്‍ നീണ്ടു. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവായാണ് ഖുര്‍ആന്‍ ഇറങ്ങിയ രാവിനെ ഇസ്‍ലാം വിശേഷിപ്പിക്കുന്നത്.

റമദാനിലെ അവസാന വെള്ളിയാഴ്ച വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയതായി വിശ്വസിക്കുന്ന പ്രബല രാവുകളിലൊന്നാണ്. രണ്ടും കൂടി ചേര്‍ന്നപ്പോള്‍ പുഴ പോലെ ഒഴുകി വന്നു ഹറമിലേക്ക് ലക്ഷങ്ങള്‍. ഉച്ചയോടെ ഹറം തീര്‍ഥാടകരാല്‍ വീര്‍പ്പു മുട്ടി. പതിനയ്യായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ സേവനത്തിനെത്തി. പുലര്‍ക്കാലം വരെ നീണ്ട പ്രാര്‍ഥനയില്‍ ഹറം കണ്ണീരണിഞ്ഞു. പാപ മോചനത്തിന്റെ അവസാന പത്തും വിടവാങ്ങാനിരിക്കെ ഇന്നും തീര്‍ത്ഥാടകര്‍ ഹറമില്‍ കഴിയും. നാല്‍പത് ഡിഗ്രി ചൂടിലുള്ള ഹറമില്‍ വൈകിട്ടെത്തിയ മഴ ആശ്വാസമായി. ഗതാഗതക്കുരുക്കൊഴിവാക്കാന്‍ ഇടവേളകളില്ലാതെ സര്‍വീസിലാണ് ആയിരത്തിലധികം ബസ്സുകള്‍.