LiveTV

Live

Saudi Arabia

ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മക്ക ഉച്ചകോടി

ഫലസ്തീന്‍ വിഷയമായിരുന്നു ഇറാന്‍ കഴിഞ്ഞാല്‍ ഉച്ചകോടി ഏറ്റവും സജീവമായി പരിഗണിച്ച വിഷയം

ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മക്ക ഉച്ചകോടി

ജറുസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകൃതമാകും വരെ അവര്‍ക്കുള്ള പിന്തുണ തുടരുമെന്ന് മക്കയില്‍ ചേര്‍ന്ന ഇസ്‍ലാമിക രാജ്യങ്ങളുടെ ഉച്ചകോടി പ്രഖ്യാപിച്ചു. ജറുസലേം തലസ്ഥാനമായി ഇസ്രയേല്‍ രാജ്യത്തിനുള്ള യു.എസ് ആവശ്യത്തെ ഉച്ചകോടി നിരസിച്ചു. ലോകത്താകമാനമുള്ള അഭയാര്‍ഥികളില്‍ ഭൂരിഭാഗവും മുസ്‍ലിംകളെന്ന ആശങ്ക ഉച്ചകോടിയില്‍ ചര്‍ച്ചയായി.

ഫലസ്തീന്‍ വിഷയമായിരുന്നു ഇറാന്‍ കഴിഞ്ഞാല്‍ ഉച്ചകോടി ഏറ്റവും സജീവമായി പരിഗണിച്ച വിഷയം. 1967ലെ അതിര്‍ത്തി വെച്ച് ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം വരെ സംഘടനയുടെ എല്ലാ പിന്തുണയും ഉച്ചകോടി പ്രഖ്യാപിച്ചു.

ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മക്ക ഉച്ചകോടി

ജറുസലേമില്‍ ഇസ്രയേല്‍ എംബസി സ്ഥാപിച്ച യു.എസ് നീക്കത്തേയും ഉച്ചകോടി തള്ളി. സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമം തുടരും. റോഹിങ്ക്യകള്‍ക്ക് മതിയായ പിന്തുണ നല്‍കും. ഇസ്‍ലാമോഫോബിയ നേരിടാന്‍ കൂട്ടായ ശ്രമമുണ്ടാകും.

ലോകത്ത് ഏറ്റവും കൂടുതലുള്ള മുസ്‍ലിം അഭയാര്‍ഥികളെ സഹായിക്കാന്‍ സംയുക്ത നീക്കമുണ്ടാകുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. മ്യാന്മറിലെ റോഹിങ്ക്യകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംയുക്ത സഹായം തുടരാനും തീരുമാനമായി.