LiveTV

Live

Saudi Arabia

ജി.സി.സി ഉച്ചകോടി മക്കയില്‍ പുരോഗമിക്കുന്നു

ഇറാനെതിരായ പ്രമേയം തയ്യാറാക്കുന്നതില്‍ നിന്ന് ഇറാഖ് വിട്ടു നിന്നു

ജി.സി.സി ഉച്ചകോടി മക്കയില്‍ പുരോഗമിക്കുന്നു

ജി.സി.സി ഉച്ചകോടി മക്കയില്‍ തുടരുന്നു. 56 ഇസ്‍ലാമിക രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. യുദ്ധമൊഴിവാക്കി ഇറാനെ നിലക്ക് നിര്‍ത്താന്‍ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്ക് ജി.സി.സി ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു.

ഇറാനെതിരായ പ്രമേയം തയ്യാറാക്കുന്നതില്‍ നിന്ന് ഇറാഖ് വിട്ടു നിന്നു. അതേസമയം, ഉപരോധം രണ്ട് വര്‍ഷം പിന്നിട്ട ശേഷമെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉച്ചകോടിയില്‍ ശ്രദ്ധേയമായി. ഇന്നത്തെ ഉച്ചകോടിയിലും ഇറാനാകും പ്രധാന ചര്‍ച്ച.

കപ്പലാക്രമണത്തിന്റേയും അരാംകോ സ്റ്റേഷന്‍ ആക്രമണത്തിന്റേയും പശ്ചാത്തലത്തിലാണ് സൌദി അടിയന്തിര ജി.സി.സി ഉച്ചകോടി വിളിച്ചു ചേര്‍ത്തത്. ഇറാന്‍ മാത്രമായിരുന്നു അജണ്ട. മേഖലയില്‍ അസ്വസ്ഥത പടരുന്ന സാഹചര്യത്തില്‍ ഇറാനെതിരെ യു.എസ് നടത്തുന്ന നീക്കങ്ങള്‍ക്ക് ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു.

എന്നാല്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. ഉപരോധത്തിലുള്ള ഖത്തറിന്റെ പ്രധാനമന്ത്രിയുടെ സാന്നിധ്യമായിരുന്നു ഉച്ചകോടിയില്‍ ശ്രദ്ധേയം. അടിയന്തിര യോഗത്തിന് ശേഷം അറബ് ഉച്ചകോടിയും ഇറാനെതിരായ പ്രഖ്യാപനം പിന്താങ്ങിയപ്പോള്‍ പ്രമേയം തയ്യാറാക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി ഇറാഖ് അറിയിച്ചു.

ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച ഉച്ചകോടി സിറിയയിലെ ഇറാന്‍ ഇടപെടലും വിമര്‍ശിച്ചു. ഇന്ന് നടക്കുന്ന 56 ഇസ്‍ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലും ഇറാനാകും പ്രധാന ചര്‍ച്ച.