LiveTV

Live

Saudi Arabia

ഇറാനെ ഒറ്റക്കെട്ടായി നേരിടാന്‍ ആഹ്വാനം ചെയ്ത് സൗദി

സുഡാന്‍ പ്രശ്ന പരിഹാരത്തിനും സൗദി പിന്തുണ വാഗ്ദാനം ചെയതു

ഇറാനെ ഒറ്റക്കെട്ടായി നേരിടാന്‍ ആഹ്വാനം ചെയ്ത് സൗദി

മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാന്റെ ഇടപെടലിനെ ഇസ്‍ലാമിക രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് സൗദി അറേബ്യ. നാളെ നടക്കാനിരിക്കുന്ന ഇസ്‍ലാമിക രാജ്യങ്ങളുടെ സ ര്‍ണ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന മന്ത്രിതല സമ്മേളനത്തിലാണ് സൗദിയുടെ ആവശ്യം. സിറിയൻ വിഷയത്തിൽ രാഷ്ട്രീയ പരിഹാരം ആവശ്യമാണെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ (ഒ.ഐ.സി) ഉച്ചകോടി നാളെയാണ്. ഇതിന് മുന്നോടിയായി നടന്ന വിദേശകാര്യ മന്ത്രിതല യോഗത്തിലാണ് സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹിം അൽ അസ്സാഫ് ആവശ്യം മുന്നോട്ട് വെച്ചത്. അരാംകോക്കെതിരെ നടന്ന ഇറാന്‍‌ പിന്തുണയുള്ള ഹൂതി ആക്രമണം ഭീഷണിയാണ്. ഇത്തരം പ്രവര്‍ത്തികള്‍ ആഗോള സമ്പദ്ഘടനക്കും, മേഖലയിലെ സുരക്ഷക്കും ഭീഷണിയാണ്. അത് കരുത്തോടെയും കരുതലോടെയും നേരിടണമെന്നും സൗദി പറഞ്ഞു.

സുഡാന്‍ പ്രശ്ന പരിഹാരത്തിനും സൗദി പിന്തുണ വാഗ്ദാനം ചെയതു. ഇതിന് പുറമെ ഫലസ്തീന്‍ വിഷയവും ചര്‍ച്ചയായി. ഇസ്‍ലാമോഫോബിയ ചെറുക്കാനുള്ള നടപടികളും യോഗം വിശകലനം ചെയ്തു. നാളെ നടക്കുന്ന ഇസ്‍ലാമിക ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാകും.