LiveTV

Live

Saudi Arabia

അടിയന്തിര ജി.സി.സി-അറബ് ലീഗ് ഉച്ചകോടിക്ക് മക്കയില്‍ തുടക്കം

മൂന്ന് ഉച്ചകോടികള്‍ക്കാണ് മക്ക സാക്ഷ്യം വഹിക്കുന്നത്

അടിയന്തിര ജി.സി.സി-അറബ് ലീഗ് ഉച്ചകോടിക്ക് മക്കയില്‍ തുടക്കം

ഇറാന്‍ ഭീഷണി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര ജി.സി.സി-അറബ് ലീഗ് ഉച്ചകോടിക്ക് മക്കയില്‍ തുടക്കം. മക്കയിലെത്തിയ മുഴുവന്‍ രാഷ്ട്ര നേതാക്കളേയും സൌദി ഭരണാധികാരി സ്വീകരിച്ചു. ലോകത്തെ മുഴുവന്‍ ഇസ്‍ലാമിക രാഷ്ട്രങ്ങളുടെയും സമ്പൂര്‍ണ സമ്മേളനം നാളെ നടക്കും.

മൂന്ന് ഉച്ചകോടികള്‍ക്കാണ് മക്ക സാക്ഷ്യം വഹിക്കുന്നത്. ഒന്ന് അരാംകോ-കപ്പല്‍ ആക്രമണ പശ്ചാത്തലത്തില്‍ ഇറാന്‍ ഭീഷണി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ജി.സി.സി യോഗം. ഇതില്‍ ആറ് ജി.സി.സി രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്നു. രണ്ട് അറബ് രാഷ്ട്രങ്ങളുടെ ഉച്ചകോടി. ജി.സി.സി രാഷ്ട്രങ്ങളുടെ ഉച്ചകോടി വിഷയങ്ങള്‍ അറബ് ഉച്ചകോടിയിലും ചര്‍ച്ചയാകും. ഈ രണ്ട് ഉച്ചകോടികളുടേയും വിശദമായ വിശകലനവും പ്രഖ്യാപനവുമാണ് നാളെ നടക്കുന്ന ഇസ്‍ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുക.

നാളെ നടക്കുന്ന പതിനാലാമത് ഉച്ചകോടിക്കെത്തിയ രാഷ്ട്ര നേതാക്കളെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു. അറബ്, ഇസ്‍ലാമിക രാഷ്ട്ര നേതാക്കൾ എത്തിച്ചേർന്നതോടെ അതീവ സുരക്ഷയും കർശന ഗതാഗത നിയന്ത്രണവുമാണ് മക്കയിൽ. സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉച്ചകോടിയിലുണ്ടാവുമെന്നാണ് പ്രതീക്ഷ.