LiveTV

Live

Saudi Arabia

കെെ കോര്‍ത്ത് സൗദി എയര്‍ലെെന്‍സും ഹറമെെന്‍ റെയില്‍വേയും

യാത്രക്കാർക്ക് മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ യാത്രക്കു അവസരമൊരുക്കുക എന്നതാണ് ലക്ഷ്യം

കെെ കോര്‍ത്ത് സൗദി എയര്‍ലെെന്‍സും ഹറമെെന്‍ റെയില്‍വേയും

സൗദിയിൽ പൊതു ഗതാഗത രംഗത്ത് പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ സൗദി എയർലൈൻസും ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. ഇതനുസരിച്ചു യാത്രക്കാരുടെ ഉപയോഗത്തിനായി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കും. രാജ്യത്തു പ്രഖ്യാപിച്ച വിഷൻ 2030ന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.

പൊതു ഗതാഗതരംഗത്തെ പരപ്സര സഹകരണത്തിനാണ് സൗദി എയർലൈൻസും ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയും തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്. യാത്രക്കാർക്ക് മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ യാത്രക്കു അവസരമൊരുക്കുക എന്നതാണ് ലക്ഷ്യം. കരാറനുസരിച്ചു വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും എയർപോർട്ടുകളിലേക്കുള്ള യാത്രക്കാരുടെ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കും.

ലഗേജുകൾ സ്റ്റേഷനിൽ നിന്നും നേരിട്ട് എയർപോർട്ടിൽ എത്തിക്കാനുള്ള സംവിധാനമുണ്ടാവും. യാത്രക്കാരുടെ സേവനത്തിനായി പുതിയ മൊബൈൽ ആപ്പ് ആരംഭിക്കും. മക്ക, മദീന, ജിദ്ദ, കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ സൗദി എയർലൈൻസ് ഓഫീസുകൾ തുറക്കും.

ജിദ്ദ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സൗദി റെയിൽവേ ഓർഗനൈസേഷൻ പ്രസിഡണ്ട് റുമൈഹ് അൽ റുമൈഹ്, സൗദി എയർലൈൻസ് ജനറൽ ഡയറക്ടർ സാലിഹ് നാസർ അൽ ജാസർ എന്നിവർ കരാറിൽ ഒപ്പുവെച്ചു. ലക്ഷക്കണക്കിന് ഹജ്ജ്-ഉംറ തീര്ഥാകരുടെ യാത്രാക്ലേശത്തിനു ഒരു പരിധി വരെ പരിഹാരമുണ്ടാക്കാൻ പുതിയ പദ്ധതിക്കാവും.