LiveTV

Live

Saudi Arabia

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇസ്‍ലാമിക രാജ്യങ്ങളുടെ ഉച്ചക്കോടി നാളെ മക്കയില്‍

ഇസ്‍ലാമിക രാജ്യങ്ങളുടെ ഐക്യവും പ്രതിസന്ധികളും ഉച്ചകോടികള്‍ ചര്‍ച്ച ചെയ്യും

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇസ്‍ലാമിക രാജ്യങ്ങളുടെ ഉച്ചക്കോടി നാളെ മക്കയില്‍

മക്കയില്‍ നാളെ ആരംഭിക്കുന്ന ഇസ്‍ലാമിക രാജ്യങ്ങളുടെ ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്ന് ഉച്ചകോടികളാണ് മക്കയില്‍ നടക്കുക. ഇസ്‍ലാമിക രാജ്യങ്ങളുടെ ഐക്യവും പ്രതിസന്ധികളും ഉച്ചകോടികള്‍ ചര്‍ച്ച ചെയ്യും.

മൂന്ന് ഉച്ചകോടികള്‍ക്കാണ് മക്ക സാക്ഷ്യം വഹിക്കുക. ആദ്യത്തേത് ജി.സി.സി ഉച്ചകോടിയാണ്, അംഗങ്ങളായി ആറ് രാഷ്ട്രങ്ങള്‍. ഇറാനുയര്‍ത്തുന്ന ഭീഷണി എങ്ങിനെ ചെറുക്കുമെന്നതാണ് പ്രധാന ചര്‍ച്ച. രണ്ടാമത്തേത് അറബ് ലീഗ് ഉച്ചകോടി. 21 അംഗ രാഷ്ട്രങ്ങള്‍ ഇതില്‍ പങ്കാളികളാകും. ഈ രണ്ട് ഉച്ചകോടികളും അടിയന്തിരമായി ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ വിളിച്ചതാണ്.

മൂന്നാമത്തേത്, ഈ രണ്ട് ഉച്ചകോടികളുടേയും ചര്‍ച്ച വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന ഇസ്‍ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയാണ്. 56 രാഷ്ട്രങ്ങള്‍ ഇതില്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം ജിദ്ദയില്‍ ചേര്‍ന്നു. ഖത്തറിനും ക്ഷണമുള്ളതിനാല്‍ ശ്രദ്ധേയമാണ് ഉച്ചകോടി.