LiveTV

Live

Saudi Arabia

സൗദിയിൽ സ്വകാര്യ ജീവനക്കാരുടെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൗദിയിൽ സ്വകാര്യ ജീവനക്കാരുടെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൗദിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി നാല് ദിവസങ്ങളായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. റമദാൻ ഇരുപത്തി ഒമ്പതു മുതലായിരിക്കും അവധി ആരംഭിക്കുക. അറഫാ ദിനം മുതൽ നാല് ദിവസമായിരിക്കും ബലി പെരുന്നാൾ അവധി എന്നും അധികൃതർ അറിയിച്ചു.

തൊഴിൽ സാമൂഹിക വികസന മന്ത്രാലയമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവധി ദിനങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ അറിയിച്ചത്. ഉമ്മുൽ ഖുറാ കലണ്ടറനുസരിച്ചു റമദാൻ 29 മുതൽ തുടർച്ചയായ 4 ദിവസങ്ങളായിരിക്കും ഈദുൽ ഫിതറിനുള്ള ഏറ്റവും ചുരുങ്ങിയ അവധി. ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാളിന് അറഫ ദിനം മുതൽ 4 ദിവസങ്ങളിലായിരിക്കും അവധി. രാജ്യത്തിന്റെ ദേശീയദിനത്തിനും അവധി നൽകേണ്ടതിനുള്ള മാർഗനിർദേശങ്ങൾ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 23 നുള്ള ദേശീയദിനം ഏതെങ്കിലും വാരാന്ത്യ ഒഴിവു ദിനത്തിലാണ് വരുന്നതെങ്കിൽ ജീവനക്കാർക്ക് വാരാന്ത്യ അവധി ദിനത്തിന് മുമ്പോ ശേഷമോ ഒരു ദിവസം കൂടി കൂടുതലായി അവധി നൽകണം. എന്നാൽ ഏതെങ്കിലും പെരുന്നാൾ അവധികൾക്കിടയിലാണ് ദേശീയദിനം വരുന്നതെങ്കിൽ പകരമായി മറ്റൊരു ദിവസം അവധി നൽകേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.