LiveTV

Live

Saudi Arabia

കരിപ്പൂര്‍ എയര്‍പോട്ടിനോടുള്ള അവഗണ തുടര്‍ന്നുകൊണ്ടിരിക്കുന്നു

സ്വകാര്യ വിമാനത്താവളങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പല ലോബികളും കരിപ്പൂർ എയർപോർട്ടിനെതിരെ പ്രവർത്തിക്കുന്നു

കരിപ്പൂര്‍ എയര്‍പോട്ടിനോടുള്ള അവഗണ തുടര്‍ന്നുകൊണ്ടിരിക്കുന്നു

വിവിധ കോണുകളിൽ നിന്നും കരിപ്പൂർ എയർപോർട്ടിനോടുള്ള അവഗണന തുടർന്നുകൊണ്ടേയിരിക്കുകയാണെന്ന് എയർപോർട്ട് ഉപദേശക സമിതി അംഗം എഞ്ചിനീയർ ടി.പി.എം ഹാഷിർ അലി പറഞ്ഞു. ജിദ്ദയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ വിമാനത്താവളങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന പല ലോബികളും കരിപ്പൂർ എയർപോർട്ടിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിൽ നിന്നടക്കം വലിയ വിമാനങ്ങൾ കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങാൻ തുടങ്ങിയെങ്കിലും എയർ പോർട്ടിനെതിരെ വൻ ലോബി ഇപ്പോഴും പിന്നിൽ നിന്നും ശക്തിയായി പ്രവർത്തിക്കുന്നുണ്ടെന്ന് എയർപോർട്ട് ഉപദേശക സമിതി അംഗം എഞ്ചിനീയർ ടി.പി.എം ഹാഷിർ അലി പറഞ്ഞു.

ഒരു ലെയ്സൺ ഓഫീസറെ നിയമിക്കുന്നതിലൂടെ എയർപോർട്ട് നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കുമെന്ന് മലബാർ ഡെവലപ്പ്മെന്റ് ഫോറം സെക്രട്ടറിയും മുൻ ജിദ്ദ പ്രവാസിയുമായ കെ.സി. അബ്ദുല്‍ റഹ്മാൻ പറഞ്ഞു.

‘കരിപ്പൂർ വിമാനത്താവളം പ്രതീക്ഷയും ആശങ്കയും’ എന്ന വിഷയത്തിൽ ജിദ്ദയിൽ സംഘടിപ്പിച്ച ചർച്ചയിൽ ഇരുവരും സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കു മറുപടിയും നൽകി. വിപി മുഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി സ്വാഗതവും സാദിഖലി തുവൂർ നന്ദിയും പറഞ്ഞു.