LiveTV

Live

Saudi Arabia

ഇരുഹറമുകളിലും വിശ്വാസികളുടെ ഒഴുക്ക്; സുരക്ഷക്ക് റോബോട്ടുകൾ

ഇരുഹറമുകളിലും വിശ്വാസികളുടെ ഒഴുക്ക്; സുരക്ഷക്ക് റോബോട്ടുകൾ

റമദാന്‍ അവസാനത്തിലേക്ക് പ്രവേശിച്ചതോടെ ഇരു ഹറമുകളിലെക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ശക്തമായി. രാത്രി നമസ്കാരങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കാന്‍ മക്കയില്‍ മാത്രം പത്ത് ലക്ഷത്തോളം പേരാണ് എത്തുന്നത്‌. തീർത്ഥാടകർക്ക് ഏറ്റവും വലിയ സുരക്ഷാ വിന്യാസമാണ് വിവിധ സുരക്ഷാ വിഭാഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

റമദാന്‍ അവസാനപത്തിലേക്ക് പ്രവേശിച്ചതോടെ ലക്ഷകണക്കിന് വിശ്വാസികളാണ് ഇരുഹറമിലും നമസ്കാരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും എത്തുന്നത്. മസ്ജിദുല്‍ ഹറമില്‍ മാത്രം വിദേശ-ആഭ്യന്തര തീര്‍ഥാടകള്‍ അടക്കം 10 ലക്ഷത്തിന് മുകളില്‍ വിശ്വാസികള്‍ ദിനവും എത്തുന്നു എന്നാണ് കണക്കുകള്‍. തിരക്ക് പരിഗണിച്ച് ആയുധ സ്ഫോടകവസ്തു വിഭാഗങ്ങള്‍ അടക്കമുള്ള വിവിധ സുരക്ഷാ വിഭാഗങ്ങള്‍ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധന, മുഴുവൻ വാഹനങ്ങളും ചിത്രീകരിക്കുന്ന ക്യാമറകൾ പൊലീസ് നായ്ക്കള്‍, സംശയകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് റോബോട്ടുകൾ എന്നിവ അടക്കം വിപുലമായസുരക്ഷാ ക്രമീകരണങ്ങളാണ് മക്കയില്‍ ഒരുക്കിയിട്ടുള്ളത്.