LiveTV

Live

Saudi Arabia

സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

ഇന്ന് നജ്റാന് നേരെയെത്തിയ മിസൈല്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് തകര്‍ത്തു

സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

സൌദിയിലേക്ക് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. നജ്റാന് നേരെയെത്തിയ മിസൈല്‍ സൌദി സഖ്യസേന തകര്‍ത്തു. ഇന്നലെ മക്കക്ക് സമീപവും ജിദ്ദയിലേക്കും മിസൈലത്തിയിരുന്നു. ഇതോടെ തിരിച്ചടിക്കുമെന്ന് സഖ്യസേന പ്രഖ്യാപിച്ചു.

ഇന്ന് നജ്റാന് നേരെയെത്തിയ മിസൈല്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് തകര്‍ത്തു. തുടര്‍ച്ചയായി രണ്ടാം ദിനമാണ് സൌദിയെ ലക്ഷ്യം വെച്ച് മിസൈലെത്തുന്നത്. കഴിഞ്ഞ ദിവസം മക്കക്ക് സമീപം താഇഫിലേക്കും ജിദ്ദയിലുമെത്തിയ മിസൈലുകള്‍ സഖ്യസേന തകര്‍ത്തിരുന്നു. യമനില്‍ സഖ്യസേന നടത്തുന്ന ഹൂതികള്‍ക്കെതിരായ വ്യോമാക്രമണത്തിന് പിന്നാലെയാണിത്. ആക്രമണത്തിന് തിരിച്ചടി ശക്തമാക്കുമെന്ന് സഖ്യസേനാ വക്താവ് കേണല്‍‌ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഹൂതികളുമായി യുഎന്‍ മധ്യസ്ഥതയില്‍ നടക്കുന്നുണ്ട്. ഇതിനിടയിലുണ്ടായ ആക്രമണങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായേക്കും.