LiveTV

Live

Saudi Arabia

അടിച്ചാൽ തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ

ഈ മാസം മുപ്പതിന് മക്കയില്‍ ചേരുന്ന അടിയന്തിര ജി.സി.സി യോഗം ഇറാനുയര്‍ത്തുന്ന ഭീഷണി ചര്‍ച്ച ചെയ്യും

അടിച്ചാൽ തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ

പശ്ചിമേഷ്യയില്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാല്‍ മാത്രമേ തിരിച്ചടിക്കൂവെന്നും സൌദി അറേബ്യേ. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും സൌദി വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഈ മാസം മുപ്പതിന് മക്കയില്‍ ചേരുന്ന അടിയന്തര ജി.സി.സി യോഗം ഇറാനുയര്‍ത്തുന്ന ഭീഷണി ചര്‍ച്ച ചെയ്യും.

ഇന്ന് പുലര്‍ച്ചെ ഒന്നരക്ക് റിയാദ് വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സൌദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈർ കാര്യങ്ങൾ വിശദീകരിച്ചത്. എണ്ണമറ്റ അക്രമങ്ങളാണ് ഇറാന്‍ നടത്തുന്നത്. ഇത് മേഖലയെ അസ്ഥിരമാക്കുന്നു. യുദ്ധം സൃഷ്ടിക്കാനാണ് ശ്രമം. അത് സൌദി ആഗ്രഹിക്കുന്നില്ല. പക്ഷേ, അടിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ധേഹം പറഞ്ഞു.

ഈ മാസം 30ന് മക്കയില്‍ ജി.സി.സി കൂട്ടായ്മയുടെ അടിയന്തിര ഉച്ചകോടി ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇറാന്‍ വിഷയം വിശദമായി സൌദി അവതരിപ്പിക്കും.