LiveTV

Live

Saudi Arabia

ആഗോള വിപണിയിലെ എണ്ണ വില വര്‍ധന; സൗദിയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ആഗോള വിപണിയിലെ എണ്ണ വില വര്‍ധന; സൗദിയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചതോടെ സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയിലും വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന മേഖലയിലും സര്‍ക്കാര്‍ തല ഫണ്ട് വിനിയോഗത്തിലും വര്‍ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്‌പെയിന്‍ ആസ്ഥാനമായ ഫോക്കസ് എക്‌ണോമിക്‌സാണ് പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചത് സൗദിയുടെ സാമ്പത്തിക മേഖലക്ക് കരുത്തു പകര്‍ന്നു. ഒപ്പം എണ്ണയിതര മേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികളും നിര്‍മ്മാണ മേഖലയിലെ പുതിയ പദ്ധതികളും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥക്ക് സ്ഥിരതയും വളര്‍ച്ചയും നേടികൊടുത്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇറാന്‍ എണ്ണ കയറ്റുമതി അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് നിലച്ചതോടെ സൗദി അറേബ്യയാണ് കൂടുതല്‍ എണ്ണ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നത്. ഇതോടെ സൗദി അറേബ്യയുടെ എണ്ണയുത്പാദനം രണ്ട് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെത്തി. ദിനേന പത്ത ദശലക്ഷം ബാരലാണ് ഉല്‍പാദനം. രാജ്യത്തെ ആഭ്യന്തര ഉല്‍പാദനത്തിലും തുടര്‍ച്ചയായ രണ്ടാം പാദത്തിലും വളര്‍ച്ച രേഖപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. രാജ്യത്തെ സമ്പത്ത് വ്യവസ്ഥ നടപ്പു വര്‍ഷം ഒന്നെ ദശാംശം ഏഴ് ശതമാനവും അടുത്ത വര്‍ഷം രണ്ടെ ദശാംശം ഒരു ശതമാനവും വളര്‍ച്ചയാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.