LiveTV

Live

Saudi Arabia

അരാംകോ പമ്പിങ് സ്റ്റേഷന്‍ ആക്രമണം; പമ്പിങ് പുനരാരംഭിച്ച് സൗദി അരാംകോ

അരാംകോ സുരക്ഷ ഉറപ്പുവരുത്തി 

അരാംകോ പമ്പിങ് സ്റ്റേഷന്‍ ആക്രമണം; പമ്പിങ് പുനരാരംഭിച്ച്  സൗദി  അരാംകോ

പമ്പിങ് സ്റ്റേഷന് നേരെയുണ്ടായ ആക്രമത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ഓയില്‍ പമ്പിങ് സൗദി അരാംകോ പുനരാരംഭിച്ചു. സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് പമ്പിങ് ആരംഭിച്ചത്. രണ്ട് പമ്പിങ് സ്റ്റേഷന് നേരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയിരുന്നത്.

കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് യാമ്പുവിലെ റിഫൈനറിയിലേക്കുള്ള പൈപ്പ് ലൈനിലാണ് ഹൂതികള്‍ ചൊവ്വാഴ്ച രാവിലെ ഡ്രോണ്‍ ആക്രമണം നടത്തിയത്. തീ പിടുത്തം ഉടന്‍ അണച്ച് റെക്കോര്‍ഡ് വേഗത്തിലാണ് അറ്റകുറ്റ പണി പൂര്‍ത്തിയാക്കിയത്. സുരക്ഷയുറപ്പാക്കി പമ്പിങ് തുടങ്ങിയെന്ന് അരാംകോയാണ് അറിയിച്ചത്.

അന്താരാഷ്ട്ര മാർക്കറ്റിലേക്കുള്ള സൗദിയുടെ എണ്ണ വിതരണത്തെ ആക്രമണം ബാധിച്ചിരുന്നില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നു. പിന്നാലെ സൗദിക്ക് പിന്തുണയുമായെത്തിയിരുന്നു ലോക രാജ്യങ്ങള്‍.