LiveTV

Live

Saudi Arabia

അരാംകോ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ആക്രമത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ഓയില്‍ പമ്പിങ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങി

എണ്ണ ഖനനം സജീവമായ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് യാമ്പുവിലെ റിഫൈനറിയിലേക്കുള്ള പൈപ്പ് ലൈനിലാണ് ഡ്രോണ്‍ ആക്രമണം

അരാംകോ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ആക്രമത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ഓയില്‍ പമ്പിങ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങി

അരാംകോ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെയുണ്ടായ ആക്രമത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ഓയില്‍ പമ്പിങ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങി. അറ്റകുറ്റപണികള്‍ക്ക് ശേഷമാകും വിതരണം. ആക്രമണം ഏറ്റെടുത്ത ഹൂതി പ്രഖ്യാപനത്തിന് പിന്നാലെ ലോക രാഷ്ട്രങ്ങള്‍ സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു.

എണ്ണ ഖനനം സജീവമായ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് യാമ്പുവിലെ റിഫൈനറിയിലേക്കുള്ള പൈപ്പ് ലൈനിലാണ് ഡ്രോണ്‍ ആക്രമണം. യാമ്പുവിലേക്ക് എണ്ണ ശുദ്ധീകരണത്തിന് എത്തിക്കുന്നതായിരുന്നു ഈ പൈപ്പ് ലൈന്‍. തീ പിടുത്തം ഉടന്‍ അണച്ചിരുന്നു. എങ്കിലും അറ്റകുറ്റപ്പണിക്ക് സമയമെടുക്കും. ഇത് പൂര്‍ത്തീകരിച്ച് സുരക്ഷയുറപ്പാക്കി ഉടന്‍ പമ്പിങ് തുടങ്ങാനാണ് അരാംകോയുടെ പദ്ധതി. അന്താരാഷ്ട്ര മാർക്കറ്റിലേക്കുള്ള സൗദിയുടെ എണ്ണ വിതരണം നിര്‍ബാധം തുടരുന്നു. ആക്രമണത്തിന് പിന്നാലെ ഹൂതികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ആക്രമണത്തെ അപലപിച്ച് ഗള്‍ഫിനൊപ്പം പാശ്ചാത്യ രാജ്യങ്ങളും സൗദിക്ക് പിന്തുണ അറിയിച്ചു.