LiveTV

Live

Saudi Arabia

തീരത്ത് നിന്നും ഹൂതികളുടെ പിന്മാറ്റം; യുദ്ധ ഭീതി നിലനില്‍ക്കുന്നതായി യു.എന്‍ ദൂതന്‍

തീരത്ത് നിന്നും ഹൂതികളുടെ പിന്മാറ്റം; യുദ്ധ ഭീതി നിലനില്‍ക്കുന്നതായി യു.എന്‍ ദൂതന്‍

യമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായുള്ള ഹൂതികളുടെ പിന്മാറ്റം നിരീക്ഷിക്കുന്നതായി യുഎന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് അറിയിച്ചു. സ്വീഡന്‍ കരാറിന്റെ ഭാഗമായി യമനിലെ ഹുദൈദ തുറമുഖത്ത് നിന്നും ഹൂതികളുടെ പിന്മാറ്റം അവസാനത്തിലാണ്. എന്നാല്‍ യുദ്ധത്തിനുള്ള എല്ലാ സാഹചര്യവും യമനില്‍ ഉരുത്തിരിയുന്നതായി ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാലു വര്‍ഷം നീണ്ട യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎന്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയിരുന്നു. സ്വീഡനില്‍ നടന്ന യുഎന്‍ ചര്‍ച്ചയില്‍ ഹുദൈദയില്‍ നിന്ന് പിന്മാറാന്‍ ഹൂതികള്‍ തയ്യാറായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച ഹുദൈദയില്‍ നിന്ന് ഹൂതി പിന്മാറ്റം ആരംഭിച്ചത്. പിന്മാറ്റ മേഖലയില്‍‌ സൗദി സഖ്യസേനയും, സര്‍ക്കാര്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നുണ്ട്. പുതിയ സാഹചര്യത്തില്‍‌ ആശങ്കയോടെയാണ് മേഖലയിലെ സംഭവ വികാസങ്ങള്‍ സമീപ രാജ്യങ്ങള്‍ കാണുന്നത്.