LiveTV

Live

Saudi Arabia

മക്കയില്‍ ഉംറക്കെത്തി ട്രാവല്‍ ഏജന്റ് ചതിച്ചതോടെ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ നാളെ നാട്ടിലേക്ക് തിരിക്കും

മീഡിയവണ്‍ നല്‍കിയ വാര്‍ത്തയാണ് ഇവരുടെ മടക്ക യാത്ര എളുപ്പമാക്കിയത്

മക്കയില്‍ ഉംറക്കെത്തി ട്രാവല്‍ ഏജന്റ് ചതിച്ചതോടെ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ നാളെ നാട്ടിലേക്ക് തിരിക്കും

മക്കയില്‍ ഉംറക്കെത്തി ട്രാവല്‍ ഏജന്റ് ചതിച്ചതോടെ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ നാളെ നാട്ടിലേക്ക് തിരിക്കും. സൌദിയിലെ ഉംറ ഏജന്‍സി നല്‍കിയ ടിക്കറ്റിലാണ് മടക്കയാത്ര. മീഡിയവണ്‍ നല്‍കിയ വാര്‍ത്തയാണ് ഇവരുടെ മടക്ക യാത്ര എളുപ്പമാക്കിയത്.

പാലക്കാടുള്ള ഗ്ലോബല്‍‌‍ ഗൈഡ് ട്രാവല്‍സിന് കീഴിലാണ് കഴിഞ്ഞ മാസാവസനം 84 തീര്‍ഥാടകരെ ഘട്ടം ഘട്ടമായി മക്കയില്‍ എത്തിച്ചത്. ട്രാവല്‍ ഏജന്റ് ഹോട്ടല്‍ തുകയും യാത്രാ തുകയും അടക്കാതിരുന്നതോടെ തീര്‍ഥാടകര്‍ മക്കയില്‍ കുടുങ്ങി. ഏജന്റ് ടിക്കറ്റ് ക്യാന്‍സല്‍‌ ചെയ്ത് റീഫണ്ട് ചൈതതോടെ മടക്കയാത്രയും മുടങ്ങി. ഒടുവില്‍ മിഡിയാവണ്‍ വാര്‍ത്ത‍ നല്‍കിയാതോടെ കോണ്‍സുലേറ്റും മന്ത്രാലയവും വിഷയത്തില്‍ ഇടപെടുകയായിരുന്നു.

നാട്ടിലേക്ക് അടിയന്തിരമായി എത്തേണ്ട 64 പേര്‍ നേരത്തെ സ്വന്തം നിലയില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.

തീര്‍ഥാടകര്‍ പതിനായിരം രൂപവീതം നല്‍കാം എന്ന ധാരണയിലാണ് മടക്ക യാത്ര. ബാക്കി സൌദിയിലെ ഏജന്റ് നല്‍കി. പുലര്‍ച്ചെ അഞ്ചിനു 19 തീര്‍ഥാടകരടങ്ങുന്ന സംഘം നാട്ടിലേക്ക് തിരിക്കും.