LiveTV

Live

Saudi Arabia

സൗദിയിലെ നിര്‍ദ്ധിഷ്ട സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമ പദ്ധതിയെ സാമ്പത്തിക വിദഗ്ധര്‍ സ്വാഗതം ചെയ്തു

വിദേശികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വകവെച്ച് നല്‍കുന്ന ദീര്‍ഘകാല വിസ സംവിധാനം നടപ്പാക്കുമെന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു

സൗദിയിലെ നിര്‍ദ്ധിഷ്ട സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമ പദ്ധതിയെ സാമ്പത്തിക വിദഗ്ധര്‍ സ്വാഗതം ചെയ്തു

സൗദിയിലെ നിര്‍ദ്ധിഷ്ട സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമ പദ്ധതിയെ സാമ്പത്തിക വിദഗ്ധര്‍ സ്വാഗതം ചെയ്തു. പുതിയ ഇഖാമ പദ്ധതി രാജ്യത്തിന് വന്‍ വിദേശ നിക്ഷേപം നേടിതരുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഗ്രീന്‍ കാര്‍ഡ് മാതൃകയില്‍ വിദേശികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വകവെച്ച് നല്‍കുന്നതാണ് ദീര്‍ഘകാല ഇഖാമ പദ്ധതി.

വിദേശികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വകവെച്ച് നല്‍കുന്ന ദീര്‍ഘകാല വിസ സംവിധാനം നടപ്പാക്കുമെന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. സൗദി സാമ്പത്തിക വളര്‍ച്ചയുടെയും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ ഒരു നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ദീര്‍ഘകാലടിസ്ഥാനത്തില്‍ കുടുംബത്തോടൊപ്പം സൗദിയില്‍ താമസിക്കുകയും, ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ, വിവിധ ആവശ്യങ്ങള്‍ക്കായി വീടുകളും, ഫ്‌ളാറ്റുകളും, വാഹനങ്ങളും സ്വന്തം പേരില്‍ വാങ്ങുക, തൊഴിലാളികളെ സ്വന്തം പേരില്‍ റിക്രൂട്ട് ചെയ്യുക, സ്വകാര്യമേഖലയില്‍ ഇഷ്ടാനുസരണം തൊഴില്‍ മാറുവാനും ജോലി ചെയ്യുവാനുമുളള അനുമതി തുടങ്ങി നിരവധിയാണ് പദ്ധതിയുടെ ആനുകൂല്ല്യങ്ങള്‍. പദ്ധതി നടപ്പിലാകുന്നതോടെ വിദേശികള്‍ അയക്കുന്ന പണത്തിന് വര്‍ഷത്തില്‍ 400 ബില്ല്യണ്‍ റിയാലിന്റെ കുറവുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഗീന്‍ കാര്‍ഡിന് സമാനമായ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഇഖാമ നിശ്ചിത ഫീസുകള്‍ക്ക് അനുസൃതമായി സ്ഥിരമായോ, താല്‍ക്കാലികമായോ ആണ് അനുവദിക്കുക.