LiveTV

Live

Saudi Arabia

സൗദിയിലെ ആഭ്യന്തര ഹജ്ജ് ക്വാട്ട തൊണ്ണൂറ്റി നാല് ശതമാനം അപേക്ഷകളും ഇത്തവണ ഇ-ട്രാക്ക് വഴി നല്‍കും

ഒരോ സ്ഥാപനത്തിനും അംഗീകരിച്ച തീർഥാടകരുടെ എണ്ണത്തിൽ 94 ശതമാനം ബുക്കിങും റജിസ്ട്രേഷനും ഇ ട്രാക്ക് വഴി സ്വദേശികൾക്കും വിദേശികൾക്കുമായിരിക്കും

സൗദിയിലെ ആഭ്യന്തര ഹജ്ജ് ക്വാട്ട തൊണ്ണൂറ്റി നാല് ശതമാനം അപേക്ഷകളും ഇത്തവണ ഇ-ട്രാക്ക് വഴി നല്‍കും

സൗദിയിലെ ആഭ്യന്തര ഹജ്ജ് ക്വാട്ട തൊണ്ണൂറ്റി നാല് ശതമാനം അപേക്ഷകളും ഇത്തവണ ഇ-ട്രാക്ക് വഴി നല്‍കും. ഹജ്ജ് ഉംറ മന്ത്രാലയമാണ് ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങള്‍ക്ക് കീഴിലെ സ്വദേശികളുടെയും വിദേശികളുടെയും രജിസ്‌ട്രേഷന്‍ ക്വാട്ടയുടെ അനുപാതം നിര്‍ണ്ണയിച്ച് ഉത്തരവിറക്കിയത്.

ഒരോ സ്ഥാപനത്തിനും അംഗീകരിച്ച തീർഥാടകരുടെ എണ്ണത്തിൽ 94 ശതമാനം ബുക്കിങും റജിസ്ട്രേഷനും ഇ ട്രാക്ക് വഴി സ്വദേശികൾക്കും വിദേശികൾക്കുമായിരിക്കും. ആറ് ശതമാനം ബുക്കിങും റജിസ്ട്രേഷൻ നടപടികളും ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങൾക്ക് പൂർത്തിയാക്കാൻ ഉപാധികളോടെ അനുമതി നൽകിയിട്ടുണ്ട്. ഈ ഗണത്തിൽപ്പെടുന്ന തീർഥാടകന്‍റെ പേരും തിരിച്ചറിയൽ കാർഡ് നമ്പറും മൊബൈൽ ഫോൺ നമ്പറും 'മുഖാഅ്' എന്ന പ്രോഗ്രാമിൽ ചേർത്തിരിക്കണം. ഇ ട്രാക്ക് പോർട്ടലിൽ നിന്നുള്ള കൺഫോമേഷൻ സന്ദേശം ലഭിക്കുന്നതിനു വേണ്ടിയാണിത്. ശേഷം പോർട്ടലിൽ പ്രവേശിച്ച് ബുക്കിങ് നടപടികൾ പൂർത്തിയാക്കുകയും ചാർജ്ജ് അടക്കുകയും വേണം. ഒരോ സ്ഥാപനങ്ങളും തീർഥാടകരുടെ എണ്ണം, യാത്ര സംവിധാനങ്ങൾ, താമസ കെട്ടിട വിവരങ്ങൾ, തീർഥാടകരുമായി ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പറുകൾ എന്നിവ നിർബന്ധമായും വെബ്സൈറ്റിൽ ചേർത്തിക്കണമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ശവ്വാൽ 20 ആണ് ഹജ്ജ് സേവന സ്ഥാപനങ്ങൾക്ക് മിനയിൽ തമ്പുകൾ കൈമാറുന്നതിന് നിശ്ചയിച്ച തിയ്യതി. ഹജ്ജിനു മുമ്പ് ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് നേരത്തെ തമ്പുകൾ കൈമാറുന്നത്.