LiveTV

Live

Saudi Arabia

പന്ത്രണ്ട് മേഖലകളിലെ സൗദിവത്ക്കരണം;  വൻ വിജയമെന്ന് റിപ്പോർട്ട്

പന്ത്രണ്ട് മേഖലകളിലെ സൗദിവത്ക്കരണം;  വൻ വിജയമെന്ന് റിപ്പോർട്ട്

സൗദിയില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പന്ത്രണ്ട് മേഖലകളിലെ സ്വദേശീവല്‍ക്കരണം വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. വിവിധ മേഖലകളില്‍ മുന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കിയ പദ്ധതിയിലൂടെ എഴുപത് ശതമാനം സൗദിവത്ക്കരണം നടപ്പാക്കി. തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മൂന്നു ഘട്ടങ്ങളായി പന്ത്രണ്ടു മേഖലകളിൽ സൗദിവത്ക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം കഴിഞ്ഞ വർഷം ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടം സെപ്റ്റംബർ 11നും, രണ്ടാം ഘട്ടം നവംബർ 9 നും, മൂന്നാം ഘട്ടം ഈ വർഷം ജനുവരി ഏഴു മുതലുമാണ് പ്രാബല്യത്തിൽ വന്നത്. വിവിധ മേഖലകളിലായി 70 ശതമാനം സൗദിവത്ക്കരണം നടപ്പിലാക്കാനായിരുന്നു നിർദ്ധേശം. ഇത് ഏറ്റവും കൂടുതൽ പാലിച്ചത് ഉത്തര അതിർത്തി പ്രവിശ്യയിലെ സ്ഥാപനങ്ങളാണ്. 99.38 ശതമാനം സ്ഥാപനങ്ങളും ഇവിടെ സ്വദേശിവത്ക്കരണം നടപ്പിലാക്കി. 98.35 ശതമാനം സ്ഥാപനങ്ങളിൽ നടപ്പിലാക്കികൊണ്ട് അൽഖസീം പ്രവശ്യയാണ് രണ്ടാം സ്ഥാനത്ത്. ഹായിലിൽ 97.85 ശതമാനവും നജ്‌റാനിൽ 97.72 ശതമാനവും മദീനയിൽ 96.53 ശതമാനവും നടപ്പിലാക്കി. കിഴക്കൻ പ്രവിശ്യയിൽ 95.93 ശതമാനവും, റിയാദിൽ 94.76 ശതമാനവും മക്കയിൽ 92.67 നടപ്പിലാക്കിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.