LiveTV

Live

Saudi Arabia

സൗദി സാമ്പത്തിക രംഗം ശരിയായ ദിശയിലെന്ന് ഇപ്സോസ് സര്‍വേ

തൊഴിലില്ലായ്മ നിരക്ക് 38 ശതമാനമായി തുടരുന്നു

സൗദി സാമ്പത്തിക രംഗം ശരിയായ ദിശയിലെന്ന് ഇപ്സോസ് സര്‍വേ

സാമ്പത്തിക രംഗത്ത് സൌദി ശരിയായ ദിശയില്‍ സഞ്ചരിക്കുന്നുവെ ഭൂരിപക്ഷം ഉപഭോക്താക്കളും വിശ്വസിക്കുന്നുവെന്ന് ഇപ്സോസ് റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 38 ശതമാനമായി തുടരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇപ്‌സോസിന്റെ ഈ വര്‍ഷത്തെ ആദ്യ ചതുര്‍മാസ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

സൗദിയിലെ 85 ശതമാനം ഉപഭോക്താക്കളും രാജ്യം ശരിയായ ദിശയില്‍ സഞ്ചരിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷാവസാനം മുതല്‍ നല്ല വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. മാത്രവുമല്ല 58 ശതമാനം പേര്‍ നിലവിലെ സമ്പദ് വ്യവസ്ഥയെ പോസിറ്റീവായാണ് കാണുന്നത്. എന്നാല്‍ 11 ശതമാനം പേര്‍ നിലവിലെ സമ്പദ് വ്യവസ്ഥ ദുര്‍ബലമാണെന്നുള്ള അഭിപ്രായക്കാരാണ്. എങ്കിലും രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ഉപഭോക്താക്കള്‍ കൂടുതല്‍ പ്രതീക്ഷയിലാണ്. അടുത്ത ആറ് മാസം അവരുടെ സ്വകാര്യ സാമ്പത്തിക സ്ഥിതിയെ കുറിച്ച് കൂടുതല്‍ ആത്മ വിശ്വാസം ഉള്ളവരാണ് 68 ശതമാനം പേരും. കൂടാതെ ഉപഭോക്താക്കളില്‍ 79 ശതമാനം പേരും അടുത്ത ആറ് മാസത്തിനകം സൗദി സമ്പദ് ഘടന കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. എന്നാല്‍ പ്രധാന നിക്ഷേപങ്ങളിലും പര്‍ച്ചേഴ്‌സിലും ഉപഭോക്താക്കളുടെ കാഴ്ചപാടുകള്‍ക്ക് മുന്‍ മാസങ്ങളെ അപേക്ഷിച്ച് നേരിയ മങ്ങലുണ്ടായിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും 38 ശതമാനമായി ഉയര്‍ന്നതോതില്‍ തുടരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.