LiveTV

Live

Saudi Arabia

ആഭ്യന്തര ഹജ്ജ് പാക്കേജ് നിരക്കുകൾ പുറത്ത് വിട്ടു

സൌദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ട നിരക്കില്‍ ഏറ്റവും കുറഞ്ഞ പാക്കേജ് മുവ്വായിരത്തി അഞ്ഞൂറ് റിയാലിനടുത്ത്

 ആഭ്യന്തര ഹജ്ജ് പാക്കേജ് നിരക്കുകൾ പുറത്ത് വിട്ടു

ആഭ്യന്തര ഹജ്ജിന്റെ നിരക്കുകൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. മുവ്വായിരത്തി അഞ്ഞൂറിനടുത്താണ് ഏറ്റവും കുറഞ്ഞ നിരക്ക്. പന്ത്രണ്ടായിരം റിയാല്‍ വരും കൂടിയ ഗണത്തിലെ നിരക്ക്.

എക്കോണമി ഇനത്തിൽ ഏറ്റവും കുറഞ്ഞ ഹജ്ജിന് 3465 റിയാലാണ് നിരക്ക്. മിന ടവറിലെ താമസം ഉൾപ്പെടെയുള്ള കൂടിയ ഗണത്തിൽ ഒരാള്‍ക്ക് 11905 റിയാൽ വരും.

 ആഭ്യന്തര ഹജ്ജ് പാക്കേജ് നിരക്കുകൾ പുറത്ത് വിട്ടു

എക്കോണമിയിൽ രണ്ട് കാറ്റഗറി, ഗസ്റ്റ് ഇനത്തിൽ മൂന്ന് കാറ്റഗറി എന്നിങ്ങിനെയാണ് കൂടുതൽ ഹാജിമാർക്ക് അവസരമുള്ളത്. ഓരോ കാറ്റഗറിയിലും എ, ബി, സി, ഡി, ഇ എന്നീ ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ നിരക്ക് നിശ്ചയിട്ടുണ്ട്. 5708 മുതൽ 8099 റിയാൽ വരെയുള്ള നിരക്കുകളാണ് വിവിധ ഗണത്തിൽ മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുള്ളത്.

 ആഭ്യന്തര ഹജ്ജ് പാക്കേജ് നിരക്കുകൾ പുറത്ത് വിട്ടു

വാറ്റ് കൂടാതെ പാക്കേജുകൾക്കുള്ള നിരക്ക്:

ഇക്കണോമിക് (ഇഖ്തിസ്വാദി) പാക്കേജ് (1) ൽ എ1 കാറ്റഗറി ചാർജ് 4297 റിയാൽ മുതൽ 4547 റിയാൽ വരെ. എ 2 കാറ്റഗറി 4235 റിയാൽ മുതൽ 4485 റിയാൽ വരെ. ബി കാറ്റഗറി 4172 റിയാൽ മുതൽ 4422 റിയാൽ വരെ. സി കാറ്റഗറി 4047 റിയാൽ മുതൽ 4297 റിയാൽ വരെ. ഡി (1) കാറ്റഗറി ചാർജ് 4292 റിയാൽ മുതൽ 4172 വരെയാണ്. ഡി 2 കാറ്റഗറി 3797 റിയാൽ മുതൽ 4047 റിയാൽ വരെ. ഇ കാറ്റഗറി 3697 റിയാൽ മുതൽ 3947 വരെ. ഇക്കണോമിക് പാക്കേജ് (2) ൽ ഒരു ഹാജിക്ക് 3465 റിയാലാണ്.

ദിയാഫ (ഹോസ്പിറ്റാലിറ്റി) പാക്കേജ് (1)ൽ എ1 കാറ്റഗറി തമ്പിൽ 8161 റിയാലും എ 2 കാറ്റഗറിയിൽ 8099, ബി കാറ്റഗറിയിൽ 8036, സി കാറ്റഗറിയിൽ 7911,  ഡി1 കാറ്റഗറിയിൽ 7786, ഡി2 കാറ്റഗറിയിൽ 7661, സി കാറ്റഗറിയിൽ 7660 ,  ഡി1 കാറ്റഗറിയിൽ 7535, ഡി2 കാറ്റഗറിയിൽ 7410 , ഇ കാറ്റഗറിയിൽ 7310 റിയാലുമാണ്.

ദിയാഫ (3) പാക്കേജിൽ എ1 കാറ്റഗറിയിൽ 7108, എ 2 കാറ്റഗറിയിൽ 7046 , ബി കാറ്റഗറിയിൽ 6983 ,  സി കാറ്റഗറിയിൽ 6858,  ഡി1 കാറ്റഗറിയിൽ 6733 , ഡി 2 കാറ്റഗറിയിൽ  6608 ,  സി കാറ്റഗറിയിൽ 6508 റിയാലുമാണ്.

ദിയാഫ (4) പാക്കേജിൽ എ 1 കാറ്റഗറിയിൽ 6308 , എ2 കാറ്റഗറിയിൽ 6246 , ബി കാറ്റഗറിയിൽ 6183, സി കാറ്റഗറിയിൽ 6058 , ഡി1 കാറ്റഗറിയിൽ 5933 , ഡി2 കാറ്റഗറിയിൽ 5808 റിയാലും  ഇ കാറ്റഗറിയിൽ 5708 റിയാലുമാണ്.

ടവർ ബിൽഡിങിൽ ഒരു ഹാജിക്ക് 11905 റിയാലാണ്.

ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങൾക്ക് മിനയിലെ തമ്പുകൾ ഇലക്ട്രോണിക്  സംവിധാനത്തിലൂടെ നിർണയിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇക്കണോമിക് 1, ഇക്കണോമിക് 2 പാക്കേജുകളിലുള്ളവർക്ക്  വ്യാഴാഴ്ചയാണ് തമ്പുകൾ നിർണയിക്കൽ ആരംഭിച്ചത്. ഗസ്റ്റ് പാക്കേജിലെ തമ്പുകൾ ഞായറാഴ്ച മുതലാണ് നിർണയിക്കുക.