LiveTV

Live

Saudi Arabia

ബോയിങ്​ 737 മാക്​സ്​ സർവീസ്​ അനിശ്​ചിതത്വം; നിരോധം നീണ്ടേക്കുമെന്ന്​ സൂചന

ബോയിങ്​ 737 മാക്​സ്​ സർവീസ്​ അനിശ്​ചിതത്വം; നിരോധം നീണ്ടേക്കുമെന്ന്​ സൂചന

നിർത്തിവെച്ച ബോയിങ്​ സി.ഒ 737 മാക്​സ്​ വിമാനങ്ങളുടെ സർവീസുകൾ പുനരാരംഭിക്കുന്നതു സംബന്​ധിച്ച അനിശ്​ചിതത്വം തുടരുന്നു. യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി ഇതു സംബന്​ധിച്ച അന്തിമ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

2017ലാണ്​ ബോയിങ്ങി​​െൻറ പുതിയ വകഭേദമായ 737 മാക്​സ് സേവനമാരംഭിച്ചത്​. നൈ3റാബിയിലും മറ്റും വിമാനാപകടം ഉണ്ടായ സാഹച്യത്തിൽ മറ്റു രാജ്യങ്ങളുടെ ചുവടു പിടിച്ചാണ്​ യു.എ.ഇയിലും സർവീസ്​ നിരോധിച്ചത്​. യാത്രക്കാരുടെ സുരക്ഷയാണ്​ പ്രധാനം. ഇതുമായി ബന്​ധപ്പെട്ട്​ വ്യക്​തമായ ഒരു തീർപ്പിൽ എത്താതെ സർവീസ്​ പുനരാരംഭിക്കുന്ന തീയതി പ്രഖ്യാപിക്കാൻ പറ്റില്ലെന്ന്​ യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി വിശദീകരിച്ചു. ഫെ​ഡറൽ ഏവിയേഷൻ വിഭാഗം ഉൾപ്പെടെയുള്ളവയുമായി നിരന്തര സമ്പർക്കം തുടരുകയാണെന്നും പ്രസ്​താവനയിൽ സിവിൽ ഏവിയേഷൻ അതോറിറ്റി ചൂണ്ടിക്കാട്ടി.

ബോയിങ്ങിനെയും യു.എസ്​ ഫെഡറൽ ഏവിയേഷനേയും ബന്ധപ്പെട്ട്​ വിമാനത്തി​​െൻറ സുരക്ഷിതത്വം ഉറപ്പ്​ വരുത്തിയ ശേഷം മാത്രമേ 737 മാക്​സി​​െൻറ സേവനം പുനഃരാരംഭിക്കുകയുള്ളൂവെന്നാണ്​ ചൈന ഉൾപ്പെടെ പല രാജ്യങ്ങളും വ്യക്​തമാക്കിയത്​.