LiveTV

Live

Saudi Arabia

റമദാന്‍, ഈദ് വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് സൗദി

ചരിത്ര പ്രധാനമായ ഇടങ്ങള്‍, പള്ളികള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, പൈതൃക ഗ്രാമങ്ങള്‍ എന്നിവയാണ് വിനോദ സഞ്ചാരികള്‍ക്കായി പ്രത്യേകം ഒരുക്കിയിയിരിക്കുന്നത്

റമദാന്‍, ഈദ് വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് സൗദി

സൗദിയില്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് രാജ്യത്തെ ടൂറിസ്റ്റു കേന്ദ്രങ്ങളും റമദാനില്‍ പ്രത്യേകം സജ്ജമായി. റമാദാന്‍, ഈദ് സമയങ്ങളിലായി രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കിയാണ് വിവിധ പ്രവിശ്യകളില്‍ ടൂറിസം വകുപ്പിന് കീഴില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്.

സൗദി ടൂറിസം കമ്മീഷനും ദേശീയ പൈതൃക കമ്മീഷനും കീഴിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സ്ഥിതി ചെയ്യുന്ന ടൂറിസം കേന്ദ്രങ്ങളാണ് ഇതിന്റെ ഭാഗമായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നത്. ചരിത്ര പ്രധാനമായ ഇടങ്ങള്‍, പള്ളികള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, പൈതൃക ഗ്രാമങ്ങള്‍ എന്നിവയാണ് വിനോദ സഞ്ചാരികള്‍ക്കായി പ്രത്യേകം ഒരുക്കിയിയിരിക്കുന്നത്. ഇവിടങ്ങളില്‍ റമദാനിന്റെ ഭാഗമായി വിനോദ സഞ്ചാരികളുടെ സേവനത്തിനായി കൂടുതല്‍ ജീവനക്കാരെ നിയമിച്ചതായും ആവശ്യമായ സുരക്ഷാ വിന്യാസങ്ങള്‍ നടത്തിയതായും സൗദി ടൂറിസം പൈതൃക കമ്മീഷന്‍ ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഹസ്സന്‍ പറഞ്ഞു.

രാജ്യത്തെക്കെത്തുന്ന വിനോദ സഞ്ചാരികളില്‍ 7.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി വിവിധ പദ്ധതികളും അടുത്തിടെ രാജ്യത്ത് നടപ്പില്‍ വരുത്തിയിട്ടുണ്ട്.