LiveTV

Live

Saudi Arabia

റമദാന്‍, ഉംറ; ഹറമില്‍ നിയന്ത്രണമേര്‍പ്പെടുത്തി മക്ക ഗവര്‍ണ്ണര്‍

ഹറമില്‍ വര്‍ദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്താണ് നടപടി

റമദാന്‍, ഉംറ; ഹറമില്‍ നിയന്ത്രണമേര്‍പ്പെടുത്തി മക്ക ഗവര്‍ണ്ണര്‍

റമദാനില്‍ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ മത്വാഫിലേക്കിള്ള പ്രവേശനം ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. മക്ക ഗവര്‍ണ്ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസലാണ് ഇത് സംബന്ധിച്ച നിര്‍ദ്ധേശം നല്‍കിയിത്. ഹറമില്‍ വര്‍ദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്താണ് നടപടി.

റമദാനില്‍ ഉംറക്കായി ത്വവാഫ് ചെയ്യുന്നവര്‍ക്കുണ്ടാകുന്ന വന്‍ തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണം. ഉംറ കര്‍മ്മത്തിനായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അനായാസം ത്വവാഫ് ചെയ്യുന്നതിനുളള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്.

റമദാന്‍, ഉംറ; ഹറമില്‍ നിയന്ത്രണമേര്‍പ്പെടുത്തി മക്ക ഗവര്‍ണ്ണര്‍

ഏകദേശം 60 ലക്ഷത്തോളം ഉംറ തീര്‍ത്ഥാടകര്‍ ഇതിനോടകം തന്നെ മക്കയിലും മദീനയിലുമായി എത്തിയിട്ടുണ്ട്. നിര്‍ബന്ധ നമസ്‌കാരമൊഴികെയുള്ള സമയങ്ങളില്‍ കഅബക്ക് ചുറ്റും ത്വവാഫ് നിര്‍വ്വഹിക്കുന്ന ഭാഗമായ മത്വാഫിലേക്കും, ത്വവാഫിന് നിശ്ചയിക്കപ്പെട്ട ഹറമിലെ മുകളിലത്തെ നിലകളിലേക്കും പ്രവേശനം ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. മത്വാഫില്‍ വെച്ചുള്ള ഇഫ്താറിനും വിലക്കുണ്ട്.

ഉംറ ഒഴികെയുള്ള മറ്റു കര്‍മ്മങ്ങള്‍ക്കെത്തുന്ന വിശ്വാസികള്‍ മത്വാഫ് ഒഴികെയുള്ള ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തണം. കഴിഞ്ഞ വര്‍ഷങ്ങളിലും റമദാനില്‍ മത്വാഫിലേക്കുള്ള പ്രവേശനം ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.